ന്യൂഡല്‍ഹി: വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ നീതി ലഭിച്ച ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനെ പത്മ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തത് ബിജെപി എംപി രാജീവ് ചന്ദ്രശേഖര്‍. നമ്പി നാരായണനെ തേടി പുരസ്‌കാര പ്രഖ്യാപനം എത്തിയതിനു പിന്നാലെ മുന്‍ ഡിജിപി നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമാകുകയും ചെയ്തിരുന്നു. സംസ്ഥാന സര്‍ക്കാരാണ് നമ്പി നാരായണന് ശുപാര്‍ശ നല്‍കിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള പ്രതികരിക്കുകയും ചെയ്തു. പിന്നാലെയാണ് ബിജെപി എംപിയുടെ ശുപാര്‍ശ കത്ത് സഹിതം പുറത്തുവന്നത്.
നമ്പി നാരായണന്‍ നടത്തിയ നിയമ പോരാട്ടം കണക്കിലെടുത്ത് അദേഹത്തെ പത്മ പുരസ്‌കാരമോ തത്തുല്യമായ പുരസ്‌കാരമോ നല്‍കി അംഗീകരിക്കണമെന്നായിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിക്കയച്ച കത്തില്‍ രാജീവ് ചന്ദ്രശേഖര്‍ ഉന്നയിച്ച ആവശയം. 2018 സെപ്റ്റംബര്‍ 19 നാണ് അദേഹം ശുപാര്‍ശക്കത്തയച്ചത്. വികടാസ് എന്‍ജിലന്റെ മുഖ്യ ശില്‍പിയായിരുന്ന അദേഹത്തിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് വിഘാതയമായത് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതാണെന്നും എംപിയുടെ ശുപാര്‍ശ കത്തില്‍ പറയുന്നു. 1994 ല്‍ കള്ളക്കേസു ചുമത്തപ്പെട്ട നമ്പി നാരയണന്‍ 50 ദിവസം തടവില്‍ കഴിഞ്ഞിരുന്നു. നീതി നല്‍കിക്കൊണ്ട് കോടതി പ്രഖ്യാപിച്ച 50 ലക്ഷം രൂപാ നഷ്ടപരിഹാരം കൊണ്ടു മാത്രം നമ്പി നാരയണന്‍ അനുഭവിച്ച അപമാനം മാറ്റിയെടുക്കാനാകില്ല. അദേഹം നടത്തിയ പോരാട്ടം കണക്കിലെടുത്ത് പത്മ യോ തത്തുല്യമായ പുരസ്‌കാരമോ നല്‍കി ആദരിക്കണമെന്നാണ് പ്രധാനമന്ത്രിക്കയച്ച രണ്ടു പേജുള്ള കത്തില്‍ രാജീവ് ചന്ദ്രശേഖര്‍ എംപി ആവശ്യപ്പെട്ടത്.
from mangalam.com http://bit.ly/2DB1ADC
via IFTTT
No comments:
Post a Comment