വിവാഹം നിശ്ചയം കഴിഞ്ഞ യുവതിയെ അയൽവാസിയും സംഘവും തട്ടികൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 4, 2019

വിവാഹം നിശ്ചയം കഴിഞ്ഞ യുവതിയെ അയൽവാസിയും സംഘവും തട്ടികൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു

ആഗ്ര: വിവാഹം നിശ്ചയം കഴിഞ്ഞ23 കാരിയെ അയൽവാസിയും സംഘവും ചേർന്ന് തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്തു. മൂന്ന് പേരാണ് സംഘത്തിലുണ്ടായിരുന്നത്.ഉത്തർ പ്രദേശിലെ ആഗ്രയിലാണ് സംഭവം. ചൊവ്വാഴ്ചരാവിലെ 7.30 മുതൽ യുവതിയെവീട്ടിൽ നിന്ന് കാണാതായി. ബുധനാഴ്ച ഇവരുടെ കുടുംബാംഗങ്ങൾ അച്ച്ഹ്നെരാ പോലീസ് സ്റ്റേഷനിൽ എത്തി യുവതിയെ കാണാനില്ലെന്ന് കാണിച്ച് പരാതി നൽകി. എന്നാൽ ബുധനാഴ്ച്ച വൈകിട്ട് മൂന്ന് മണിയോടെ യുവതി വീട്ടിൽ തിരിച്ചെത്തിയതിനെ തുടർന്ന് ബന്ധുക്കൾ പരാതി പിൻവലിച്ചു. പിന്നീട് വ്യാഴാഴ്ചപോലീസ് സ്റ്റേഷനിലെത്തിയ യുവതിബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് പരാതിപ്പെട്ടു. തന്നെ വീടിന് സമീപത്ത് നിന്ന് തട്ടികൊണ്ടുപോയ ശേഷം മൂന്ന് പേർ ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. ബലാത്സംഗ ശ്രമം എതിർത്ത യുവതിയെഅഗ്നിക്കിരയാക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും ബന്ധുക്കൾ ആരോപിക്കുന്നു. ഇവരുടെ തലയിലും കൈകളിലും പൊള്ളലിന്റെ പാടുകളും കണ്ടെത്തിയിട്ടുണ്ട്.മൂന്നുപേരിൽ ഒരാൾ അയൽവാസിയാണ്. ഇയാളെ പെൺകുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്.സംഭവത്തിൽ ഉൾപ്പെട്ടവർക്ക് വേണ്ടി പോലീസ് അന്വേഷണം കർശനമാക്കി. Content Highlight: soon to be​married woman kidnapped,'gang-raped'


from mathrubhumi.latestnews.rssfeed http://bit.ly/2QkWqi7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages