ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനത്തില്‍ പാര്‍ലമെന്റിലും യോജിച്ച നിലപാടുമായി കോണ്‍ഗ്രസും ബി.ജെ.പിയും. കേരളത്തില്‍ നിന്നുള്ള യു.ഡി.എഫ് എം.പിമാര്‍ ശബരിമല വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചു. ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി മറികടക്കാന്‍ പ്രത്യേക നിയമനിര്‍മ്മാണം നടത്തണമെന്ന് കെ.സി വേണുഗോപാല്‍ എം.പി ആവശ്യപ്പെട്ടു.
നേരത്തെ ശബരിമല വിഷയത്തില്‍ കയ്യില്‍ കറുത്ത ബാന്‍ഡ് കെട്ടി യു.ഡി.എഫ് എം.പിമാര്‍ പ്രതിഷേധിച്ചിരുന്നു. ഇവരെ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി ശാസിച്ചുവെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ശബരിമല വിഷയത്തില്‍ പ്രാദേശിക രാഷ്ട്രീയത്തിന്റെ ഭാഗമായി സംസ്ഥാനതലത്തില്‍ പ്രതിഷേധിക്കാമെന്നും ദേശീയതലത്തില്‍ ലിംഗ സമത്വത്തെ അനുകൂലിക്കുന്ന നിലപാടാണ് കോണ്‍ഗ്രസിനുള്ളതെന്നും സോണിയ ഗാന്ധി വ്യക്തമാക്കിക്കിയിരുന്നു.
സുപ്രീം കോടതി വിധിയെ എതിര്‍ത്ത് ബി.ജെ.പി എം.പി മീനാക്ഷി ലേഖിയും രംഗത്ത് വന്നു. മതപരമായ ആചാരങ്ങളില്‍ ഇടപെടാന്‍ കോടതിക്ക് അധികാരമില്ലെന്ന് ലേഖി പറഞ്ഞു. ശബരിമല കയറാനെത്തുന്നവര്‍ അവിശ്വാസികളായ സ്ത്രീകളാണ്. ശബരിമല വിഷയത്തിലെ സംസ്ഥാന സര്‍ക്കാര്‍ നിലപാട് മൂലം കേരളത്തിലെ ക്രമസമാധാന നില തകര്‍ന്നുവെന്നും മീനാക്ഷി ലേഖി ആരോപിച്ചു.
from mangalam.com http://bit.ly/2QmMBjV
via IFTTT
No comments:
Post a Comment