പന്തളം കൊലപാതകം: റിപ്പോര്‍ട്ട് എഴുതിയത് തലതിരിഞ്ഞ പോലീസുകാരന്‍; സി.പി.എം പ്രവര്‍ത്തകര്‍ പ്രകോപനങ്ങളില്‍ വീഴരുതെന്ന് കോടിയേരി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 5, 2019

പന്തളം കൊലപാതകം: റിപ്പോര്‍ട്ട് എഴുതിയത് തലതിരിഞ്ഞ പോലീസുകാരന്‍; സി.പി.എം പ്രവര്‍ത്തകര്‍ പ്രകോപനങ്ങളില്‍ വീഴരുതെന്ന് കോടിയേരി

തിരുവനന്തപുരം: പന്തളത്ത് സംഘര്‍ഷത്തിനിടെ ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് ആസൂത്രിത സംഭവമാണെന്ന പോലീസ് റിപ്പോര്‍ട്ട് തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. റിപ്പോര്‍ട്ട് എഴുതിയത് തലതിരിഞ്ഞ പോലീസുകാരനാണ്. ആര്‍.എസ്.എസ് പ്രവര്‍ത്തന രീതി മനസ്സിലാക്കാന്‍ പോലീസ് തയ്യാറാകണം.

ശബരിമല സമരം ശക്തമാക്കാന്‍ അമിത് ഷാ അടക്കമുള്ളവര്‍ കേരളത്തിലേക്ക് വരുന്നതിനെ സ്വാഗതം ചെയ്യുന്നു. അമിത് ഷാ വരുന്നതോടെ സി.പി.എമ്മിന്റെ പിന്തുണ കൂടുകയു ബി.ജെ.പി തകരുകയും ചെയ്യും. അമിത് ഷാ പ്രചരണത്തിന് പോയ സംസ്ഥാനങ്ങളിലെല്ലാം ബി.ജെ.പി തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. ഉത്തരേന്ത്യയില്‍ പോലും അമിത് ഷായുടെ പരിപ്പ് വേവുന്നില്ല. പിന്നെയാണോ ഇവിടെ. ഇവിടം കുലുക്കാനുള്ള തടിയൊന്നും അമിത് ഷായ്ക്ക് ഇല്ലെന്നും കോടിയേരി പരിഹസിച്ചു.

സംസ്ഥാനമൊട്ടാകെ ആര്‍.എസ്. എസ് ആക്രമണങ്ങള്‍ അഴിച്ചുവിടുകയാണ്. കണ്ണുരിലെ അക്രമങ്ങള്‍ ആര്‍.എസ്.എസ് അഴിച്ചുവിട്ടതാണ്. ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളും വിദ്യാലയങ്ങളും ആയുധപ്പുരകളാകുന്നു. സി.പി.എം-ബി.ജെ.പി ആക്രമണം എന്ന തോന്നല്‍ ഉണ്ടാക്കി യഥാര്‍ത്ഥ പ്രശ്‌നത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ശ്രമം. ഇവരുടെ പ്രകോപനങ്ങളില്‍ സി.പി.എം പ്രവര്‍ത്തകര്‍ വീണുപോകരുത്. സി.പി.എം പ്രവര്‍ത്തകര്‍ അക്രമങ്ങളില്‍ നിന്ന് പിന്മാറണം. മറ്റു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് കീഴടങ്ങിയതുപോലെ ഇവിടെ സി.പി.എം ആര്‍.എസ്.എസിന് കീഴടങ്ങില്ലെന്നും കോടിയേരി പറഞ്ഞു.

സി.പി.എം പ്രവര്‍ത്തകര്‍ അക്രമത്തിന് മുന്‍കൈയെടുക്കരുത്. അക്രമത്തിന്റെ ഭാഗമാകുന്നതില്‍ നിന്ന് സി.പി.എം പ്രവര്‍ത്തകര്‍ പിന്തിരിയണം. പോലീസിന് ഈ വിഷയത്തില്‍ പരിമിതിയുണ്ട്. അക്രമം ആര്‍ക്കും നല്ലതല്ല. ശുദ്ധിക്രിയ ഒരു മണിക്കൂര്‍ കൊണ്ട് ചെയ്യാന്‍ കഴിയില്ലെന്നാണ് ഇതേകുറിച്ച് പാണ്ഡിത്യമുള്ളവര്‍ പറയുന്നത്. ഇക്കാര്യം അവര്‍ക്ക് വിട്ടുനല്‍കുന്നു. തനിക്ക് അതെകുറിച്ച് ധാരണയില്ലെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിച്ചു.

വനിതാ മതിലും ശബരിമലയിലെ വനിതാ പ്രവേശനവും തമ്മില്‍ ബന്ധമില്ല. ഇന്നത്തെ കാലത്തെ നവോത്ഥാനം സ്ത്രീ പുരുഷ സമത്വവുമായി ബന്ധപ്പെട്ടതാണ്. സ്ത്രീകളെ ശബരിമലയില്‍ കയറ്റില്ലെന്ന് ഒരു മന്ത്രിയും പറഞ്ഞിട്ടില്ല. ശബരിമലയില്‍ കയറിയ സ്ത്രീകള്‍ക്ക് സി.പി.എമ്മുമായി യാതൊരു ബന്ധവുമില്ല. നവോത്ഥാന മൂല്യസംരക്ഷണ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ വനിതാ മതിലിനോട് കൂടെ അവസാനിക്കുന്നില്ല. ധാരാളം തുടര്‍ പ്രവര്‍ത്തനങ്ങളും ഉണ്ടാകും. സി.പി.എം ഇഅതിന് പിന്തുണയും നല്‍കും.

ശബരിമല വിഷയത്തില്‍ സോണിയാ ഗാന്ധിയുടെ നിലപാട് സ്വാഗതാര്‍ഹമാണ്. എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസ് ഇത് തള്ളിക്കളയുകയാണ്. കോണ്‍ഗ്രസില്‍ പുതിയ ചേരിതിരിവുകള്‍ ഉണ്ടാവുകയാണെന്നും കോടിയോരി പറഞ്ഞു.



from mangalam.com http://bit.ly/2C0lTs6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages