കേരളം ഭരിക്കുന്നവര്‍ മത വിശ്വാസങ്ങള്‍ തകര്‍ക്കുന്നു: അല്‍ഫോണ്‍സ് കണ്ണന്താനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 6, 2019

കേരളം ഭരിക്കുന്നവര്‍ മത വിശ്വാസങ്ങള്‍ തകര്‍ക്കുന്നു: അല്‍ഫോണ്‍സ് കണ്ണന്താനം

കോട്ടയം: കേരളത്തിൽ അധികാരത്തിലിരിക്കുന്നവർ മതവിശ്വാസങ്ങൾ തകർക്കാനുള്ള ശ്രമങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണെന്നു കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനം. ഡിവൈഎഫ്ഐ സംഘം ആക്രമിച്ച പാത്താമുട്ടം കൂമ്പാടി സെന്റ് പോൾസ് ആംഗ്ലിക്കൻ പള്ളി സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി കണ്ണന്താനം.. തുടർ ആക്രമണത്തിൽ ഭയന്ന് പള്ളിയിൽ അഭയം തേടിയിരുന്ന ആറ് കുടുംബങ്ങളെയും അക്രമകാരികളുടെ കല്ലേറിൽ ഗുരുതരമായി പരിക്കേറ്റ ബിടെക് വിദ്യാർത്ഥിനിയായ എമിയെയും മന്ത്രി കണ്ണന്താനം നേരിട്ട് കണ്ടു സമാശ്വസിപ്പിച്ചു. ഡിവൈഎഫ്ഐ ഭീഷണിയെ തുടർന്ന് പത്ത് ദിവസമായി പള്ളിയിൽ അഭയം തേടിയ കുടുംബങ്ങൾ സ്വന്തം വീടുകളിലേക്ക് മടങ്ങിയെങ്കിലും ഭീഷണി ഇപ്പോഴും നിലനിൽക്കുന്നതായും അവരുടെ ഭയം പൂർണമായും മാറിയിട്ടില്ലെന്നും മന്ത്രി കണ്ണന്താനം പറഞ്ഞു. ആർച്ച് ബിഷപ്പ് സ്റ്റീഫൻ വട്ടപ്പാറയുടെ സാനിധ്യത്തിൽ പള്ളിയിൽ സംഘടിപ്പിച്ച യോഗത്തിൽ സംസാരിച്ച മന്ത്രി വിശ്വാസികളുടെ സ്വത്തും ജീവനും വിശ്വാസങ്ങളും സംരക്ഷിക്കാൻ കൂടെയുണ്ടാകുമെന്നു ഉറപ്പു നൽകി. കേരള സമൂഹത്തിൽ മതത്തിന്റെയും വർഗത്തിന്റെയും പേരിൽ ഭിന്നതയുണ്ടാക്കാൻ സർക്കാർ നടത്തുന്ന ശ്രമങ്ങളെ ശക്തമായി അപലപിക്കുന്നതായും മന്ത്രി അൽഫോൺസ് കണ്ണന്താനം പറഞ്ഞു. Content Highlights:pathamuttam church issue,Alphons kannanthanam visit


from mathrubhumi.latestnews.rssfeed http://bit.ly/2Awi7qz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages