മരിച്ചവരുടെ നഗരം എന്ന് കേട്ടിട്ടുണ്ടോ ?. റഷ്യയിലെ വടക്കന്‍ ഓസ്സെറ്റിയ എന്ന സ്ഥലത്തെ ദര്‍ഗാവ് എന്ന ഗ്രാമമാണ് മരിച്ചവരുടെ ഗ്രാമം എന്ന പേരില്‍ അറിയപ്പെടുന്നത്. മലകളും താഴ്വരകളും കൊണ്ട് മനോഹരമായ ഗ്രാമമാണ്. എന്നാല്‍ ഇവിടെ ഒരു മനുഷ്യനെ പോലും കാണാനാകില്ല. കാരണം ഇവിടെ എത്തുന്നവര്‍ ആരും തന്നെ തിരികെ ജീവനോടെ മടങ്ങാറില്ല എന്നതു തന്നെ.
400 വര്‍ഷത്തിലധികം പഴക്കമുള്ള ഈ ഗ്രാമത്തില്‍ എത്തിയവര്‍ ആരും പിന്നീട് മടങ്ങിയിട്ടില്ല എന്ന് സമീപവാസികള്‍ പറയുന്നു. അതുകൊണ്ടു തന്നെ കാഴ്ചയ്ക്ക് അതിമനോഹരം എങ്കിലും ആരാലും എത്തിപ്പെടാതെ വിജനമായി കിടക്കുന്ന പ്രദേശമാണ് ദര്‍ഗാവ്. പതിനെട്ടാം നൂറ്റാണ്ടില്‍ ഈ പ്രദേശത്ത് പ്ലേഗ് രോഗം പരന്നിരുന്നു എന്നാണ് ഒരു വിഭാഗം ഗവേഷകര്‍ പറയുന്നത്. ഇതിനു ശേഷം അയല്‍ഗ്രാമങ്ങളില്‍ നിന്നുള്ളവര്‍ ഇവിടെ എത്താതെയായി. രോഗബാധമൂലം ഗ്രാമവാസികള്‍ അവിടെ തന്നെ കഴിഞ്ഞുകൂടുകയും ചെയ്തു. അങ്ങനെ മരണപ്പെട്ട ഗ്രാമവാസികളെ വീടുകള്‍ക്കുള്ളില്‍ തന്നെ അടക്കം ചെയ്തു പിന്നീട് മനുഷ്യവാസമില്ലാത്ത പ്രദേശമായി ഇവിടെ മാറി എന്നാണ് ഗവേഷകരുടെ വാദം.
മരിച്ചവരുടെ നഗരം എന്നു സമീപ ഗ്രാമത്തിലുള്ളവര്‍ വിശേഷിപ്പിക്കുന്ന ഈ ഗ്രാമത്തില്‍ വീടുകളുടെ ആകൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന 99 ബഹുനില കെട്ടിടങ്ങള്‍ ഉണ്ട്. അവയിലെല്ലാം ഉള്ളതാകട്ടെ നിറയെ അസ്ഥികൂടങ്ങളും. വള്ളങ്ങളുടെ ആകൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ശവപ്പെട്ടികള്‍ ആണ് അസ്ഥികൂടങ്ങള്‍ ഏറെയും. ഈ ഗ്രാമത്തില്‍ മുന്‍പ് ജീവിച്ചിരുന്നവര്‍ മരിച്ചു പോകുന്നവരെ വീടുകള്‍ക്കുള്ളില്‍ തന്നെ അടക്കം ചെയ്തതാകാം എന്ന് കരുതുന്നു. സമീപത്ത് പുഴകളോ ജലസ്രോതസ്സുകളും ഒന്നുമില്ലാതിരുന്നിട്ടും എന്തുകൊണ്ടാണ് വള്ളത്തിലെ ആകൃതിയില്‍ ശവപ്പെട്ടികള്‍ നിര്‍മ്മിക്കപ്പെട്ടത് എന്ന് വ്യക്തമല്ല. ഇപ്പോഴും മനുഷ്യര്‍ക്ക് ഈ ഗ്രാമത്തില്‍ എന്താണ് ജീവിക്കാന്‍ സാധിക്കാത്തത് എന്നതിന്റെ കാരണം വ്യക്തമല്ല.
from mangalam.com http://bit.ly/2TGepBP
via IFTTT
No comments:
Post a Comment