ചേര്‍ത്തല: വായനശാലയുടെ ഉദ്ഘാന പരിപാടി അലങ്കോലമാക്കാന്‍ വാളുമായി എത്തിയ ആര്‍.എസ്.എസ് പ്രവര്‍ത്തകനെ നാട്ടുകാര്‍ കീഴ്‌പ്പെടുത്തി പോലീസിന് കൈമാറി. കരുവ ദൃശ്യയുടെ വായനശാലയുടെ പരിപാടിക്കിടെ കൊടുവാളുമായി എത്തിയ ചേര്‍ത്തല കാടുവെട്ടിപ്പറമ്പില്‍ മണ്ണെണ്ണ മനോജ് എന്നറിയപ്പെടുന്ന മനോജ് (41) എന്നയാളെയാണ് നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറിയത്.
ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. വായനശാലയുടെ പരിപാടിയില്‍ എത്തിയ ഇയാള്‍ പ്രത്യേകിച്ച് പ്രകോപനമൊന്നും കൂടാതെ വടിവാള്‍ വീശി സംഘര്‍ഷാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ആക്രമണത്തില്‍ വായനശാല ജീവനക്കാരനായ പ്രതീഷിന് പരുക്കേറ്റു. ഇതോടെ നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ കീഴ്‌പ്പെടുത്തി പോലീസിന് കൈമാറുകയായിരുന്നു.
from mangalam.com http://bit.ly/2LYO3Im
via IFTTT
No comments:
Post a Comment