വനിതാമതിലില്‍ നിന്നും മാറി നില്‍ക്കുന്നവരെ ചരിത്രം കാര്‍ക്കിച്ചു തുപ്പും ; എന്‍എസ്എസ് അഹങ്കാരത്തിന് കയ്യും കാലും വെച്ച പൊങ്ങച്ചക്കാര്‍: രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 1, 2019

വനിതാമതിലില്‍ നിന്നും മാറി നില്‍ക്കുന്നവരെ ചരിത്രം കാര്‍ക്കിച്ചു തുപ്പും ; എന്‍എസ്എസ് അഹങ്കാരത്തിന് കയ്യും കാലും വെച്ച പൊങ്ങച്ചക്കാര്‍: രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

കൊച്ചി: വനിതാമതിലില്‍ പങ്കെടുക്കാതെ മാറി നില്‍ക്കുന്ന സാമുദായിക നേതാക്കന്മാരെ ചരിത്രം കാര്‍ക്കിച്ചു തുപ്പുമെന്ന് എന്‍എസ്എസിനെ വിമര്‍ശിച്ച് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. നവോത്ഥാനത്തിന് വേണ്ടി ആദ്യകാലങ്ങളില്‍ പ്രവര്‍ത്തിച്ച മഹത് വ്യക്തികള്‍ പ്രതിനിധാനം ചെയ്ത പ്രസ്ഥാനങ്ങളെ വനിതാ മതിലില്‍ ഒപ്പം കൂട്ടിയതിനെ വിമര്‍ശിക്കാതെ മനസ്സിലാക്കി ഒപ്പം നില്ക്കുകയാണ് വേണ്ടതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

എന്‍എസ്എസ്സുകാര്‍ പൊങ്ങച്ചക്കാരാണ്. അഹങ്കാരത്തിന് കൈയ്യും കാലും വച്ച് നടക്കുകയാണ്. കേരളത്തിലെ പോപ് ആണെന്നു ധരിച്ചു വെച്ചിരിക്കുന്ന അവര്‍ കാലംമാറിയത് തിരിച്ചറിഞ്ഞിട്ടില്ല. ശബരിമല സ്ത്രീപ്രവേശനമാണ് വനിതാ മതിലിന്റെ ലക്ഷ്യമെന്ന ആരോപണം വിവക്കേടാണെന്നും വനിതാമതിലിനെതിരെ ഉയരുന്ന വര്‍ഗ്ഗീയ മതിലെന്ന ആരോപണം മറ്റ് മതവിഭാഗക്കാരെ പ്രീണിപ്പിച്ച് കൂടെ നിര്‍ത്താനുള്ള രാഷ്ര്ടീയ അടവാണെന്നും അദ്ദേഹം ആരോപിച്ചു. ശബരിമലയിലെ യുവതീപ്രവേശനം കൊണ്ട് സര്‍ക്കാരിന് എന്ത് ഗുണം ലഭിക്കാനാണെന്നും ചോദിച്ചു.

സ്വകാര്യസ്വത്തായി കണക്കാക്കി അമ്പലങ്ങളെയെല്ലാം മുന്നോക്ക വിഭാഗക്കാര്‍ ഹൈജാക്ക് ചെയ്തിരിക്കുകയാണ്. ശാന്തിനിയമനം വന്നിട്ടും പിന്നോക്കകാര്‍ക്ക് കഞ്ഞിപുരയില്‍ മാത്രമാണ് സ്ഥാനം. ശബരിമലയില്‍ ശാന്തിനിയമനത്തിന് മലയാളി ബ്രാഹ്മണര്‍ മാത്രമേ അപേക്ഷിക്കാവൂ എന്ന നിയമം ആര് കൊണ്ടുവന്നു? മകര ജ്യോതി കാണിച്ചിരുന്നത് ആദിവാസികളല്ലെ. അത് എടുത്തുകളഞ്ഞത് ആരാണ്? അദ്ദേഹം ചോദിച്ചു. വനിതാ മതിലില്‍ ജാതി മത വ്യത്യാസമില്ലാതെ എല്ലാവരും പങ്കെടുക്കുമെന്നും വെളളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.



from mangalam.com http://bit.ly/2R3FkL0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages