ഒരു വര്‍ഷം കേരളത്തില്‍ 97 ഹര്‍ത്താല്‍ നടന്നു എന്നത് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് ഹൈക്കോടതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 7, 2019

ഒരു വര്‍ഷം കേരളത്തില്‍ 97 ഹര്‍ത്താല്‍ നടന്നു എന്നത് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് ഹൈക്കോടതി

കൊച്ചി: ഒരു വര്‍ഷം കേരളത്തില്‍ 97 ഹര്‍ത്താല്‍ നടന്നു എന്നത് വിശ്വസിക്കാനേ കഴിയാത്ത കാര്യമാണെന്നും ഹര്‍ത്താലിനെതിരേ എന്ത് നിലപാടെടുത്തു എന്ന് വിശദീകരിക്ക​ണമെന്നും സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി. ഹര്‍ത്താലിനെതിരേ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതി ഈ നിരീക്ഷണം നടത്തിയത്. രൂക്ഷ വിമര്‍ശനമാണ് കോടതി നടത്തിയത്.

നാളത്തെ പണിമുടക്ക് നേരിടാന്‍ എന്തു നടപടിയെടുത്തെന്ന് വ്യക്തമാക്കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. കടകള്‍ക്ക് സംരക്ഷണം നല്‍കുന്നത് അടക്കമുള്ള സമഗ്ര പദ്ധതി തയ്യാറാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഹര്‍ത്താല്‍ അതീവഗുരുതര പ്രശ്നമാണെന്നും സംസ്ഥാനത്തിന് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്ന വിഷയം കൂടിയാണെന്നും ഗുരുതരമായ സ്ഥിതിവിശേഷണമാണ് ഉണ്ടായിരിക്കുന്നതെന്നും കോടതി പറഞ്ഞു. വ്യാപാരികള്‍ അടക്കം ഉന്നയിച്ച പ്രശ്നങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് എന്താണ്.

അവര്‍ക്ക് സംരക്ഷണം കൊടുക്കാന്‍ കഴിയുമോ എന്നും കോടതി ചോദിച്ചു. ഹര്‍ത്താലിനെതിരായ ജനവികാരം കാണുന്നില്ലേ എന്നും ചോദിച്ചു. വ്യവസായികള്‍ക്കായി ബിജു രമേശും മലയാള വേദിയുടെ പേരില്‍ ജോര്‍ജ് വട്ടുകളവും സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

ഹൈക്കോടതിയുടെയും സുപ്രീംകോടതിയും ഇത്തരത്തിലുള്ള ജനവിരുദ്ധ സമരങ്ങള്‍ക്കെതിരെ പല ഉത്തരവുകളും പുറപ്പെടുവിച്ചിട്ടുള്ളതാണ്. പക്ഷേ അവയൊന്നും കാര്യമായ പരിഹാരമുണ്ടാക്കിയില്ല. ഈ സാഹചര്യത്തില്‍ ഹര്‍ത്താലിനെതിരെ സര്‍ക്കാര്‍ നടപടികൊണ്ട് പരിഹാരമാകുമോ എന്നും ചോദിച്ചു. ഹര്‍ത്താലിനെതിരെ നടപടി എടുത്തേ മതിയാകൂ. ഹര്‍ത്താല്‍ ഇന്നൊരു തമാശയായി മാറിക്കഴിഞ്ഞു. എന്ത് നടപടികളാണ് ഇതിനെതിരെ സ്വീകരിക്കുന്നതെന്ന് അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടു.



from mangalam.com http://bit.ly/2CUgt3q
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages