ഗള്‍ഫ് ഇപ്പോള്‍ അത്ര സ്വപ്നഭൂമിയൊന്നുമല്ല ; അഞ്ചു വര്‍ഷം കൊണ്ട് കുറഞ്ഞത് 62 ശതമാനം ; ഏറ്റവും കൂടുതല്‍ ഇന്ത്യാക്കാര്‍ ഇപ്പോള്‍ യുഎഇ യില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 12, 2019

ഗള്‍ഫ് ഇപ്പോള്‍ അത്ര സ്വപ്നഭൂമിയൊന്നുമല്ല ; അഞ്ചു വര്‍ഷം കൊണ്ട് കുറഞ്ഞത് 62 ശതമാനം ; ഏറ്റവും കൂടുതല്‍ ഇന്ത്യാക്കാര്‍ ഇപ്പോള്‍ യുഎഇ യില്‍

ന്യൂഡല്‍ഹി: മലയാളി ഉള്‍പ്പെടെയുള്ള മദ്ധ്യവര്‍ത്തി സമൂഹത്തിന്റെ സ്വപ്ന ഭുമിയായ ഗള്‍ഫിനോടുള്ള പ്രതിപത്തി ഇന്ത്യാക്കാര്‍ക്ക് കുറഞ്ഞുകുറഞ്ഞു വരുന്നു. ഗള്‍ഫില്‍ പുതിയതായി കൊണ്ടു വരുന്ന നിയമങ്ങളും തട്ടിപ്പിനിരയാകുന്നതും നാട്ടില്‍ നിന്നും മാറിനില്‍ക്കുന്നതിന്റെ മടുപ്പുമൊക്കെയായി പ്രവാസജീവിതം പരിഗണിക്കുന്ന ഇന്ത്യാക്കാരുടെ എണ്ണം അഞ്ചു വര്‍ഷം കൊണ്ട് 62 ശതമാനം കുറഞ്ഞു.

ഇമിഗ്രേഷന്‍ ക്‌ളീയറന്‍സ് കിട്ടിയ കണക്കുകള്‍ പ്രകാരം 2017 മുതല്‍ 2018 നവംബര്‍ വരെയുള്ള കാലയളവില്‍ 2.95 ലക്ഷം മാത്രമാണ് ഗള്‍ഫില്‍ തൊഴില്‍ തേടിയത്. ഇതാകട്ടെ മൂന്‍ വര്‍ഷത്തെ അപേക്ഷിച്ച് 21 ശതമാനമാണ് കുറഞ്ഞത്. അഞ്ചു വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ പേര്‍ പോയത് 2014 ല്‍ ആയിരുന്നു. 7.76 ലക്ഷം പേര്‍. പാസ്‌പോര്‍ട്ടിലെ ഇസിആര്‍ (എമിഗ്രേഷന്‍ ചെക്ക് റിക്വയേര്‍ഡ്) പ്രകാരം ഇ- മൈഗ്രേറ്റ് എമിഗ്രേഷന്‍ ക്‌ളീയറന്‍സ് ഡേറ്റയുടേതാണ് കണക്കുകള്‍.

2018 വരെ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ പറന്നത് യുഎഇ യിലേക്കാണ്. ഇത് മൊത്തം ഗള്‍ഫ് ഇന്ത്യാക്കാരുടെ 35 ശതമാനം വരുന്ന 1.03 ലക്ഷമാണ്. തൊട്ടു പിന്നില്‍ 65,000 വരുന്ന സൗദി അറേബ്യയും 52,000 പേര്‍ പോയ കുവൈറ്റും വരുന്നു. 2017 ല്‍ സൗദി അറേബ്യയായിരുന്നു ഗള്‍ഫ്പണം മോഹിക്കുന്നവരുടെ ഇഷ്ട കേന്ദ്രം. എന്നാല്‍ നാട്ടുകാര്‍ക്ക് തൊഴിലവസരം തുറന്നുകൊടുക്കുന്ന നിതാഖാത് പോലെയുള്ള കാര്യങ്ങള്‍ സൗദിയില്‍ നിന്നും ഇന്ത്യാക്കാരെ അകറ്റി് 2014 ല്‍ സൗദിയിലേക്ക് ചേക്കേറിയത് 3.30 ലക്ഷം ഇന്ത്യാക്കാരാണ്. അഞ്ചു വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ സൗദിയിലേക്ക് ഇന്ത്യാക്കാരുടെ ഒഴുക്ക് കുറഞ്ഞത് 80 ശതമാനമാണ്.

[IMG]

അതേസമയം 2017 നെ അപേക്ഷിച്ച് ജിസിസിയില്‍ അനഭിമതരായി മാറിയിരിക്കുന്ന ഖത്തിറിലേക്കുള്ള ഇന്ത്യാക്കാരുടെ കുടിയേറ്റം കൂടിയിട്ടുണ്ട്. 2017 ല്‍ വെറും 25,000 മാത്രമായിരുന്ന ഇന്ത്യാക്കാരുടെ സാന്നിദ്ധ്യം കഴിഞ്ഞ വര്‍ഷം 32,500 ആയി ഉയര്‍ന്നു. അതായത് 31 ശതമാനം ഉയര്‍ന്നെന്ന് സാരം. 2022 ലോകകപ്പ് ഫുട്‌ബോളിന് ആതിഥേയത്വം വഹിക്കുന്ന സാഹചര്യത്തില്‍ തൊഴിലാളിളെ വ്യാപകമായി വേണമെന്നതാണ് ഇവിടേയ്ക്ക് ആള്‍ക്കാരുടെ എണ്ണം കൂടുതലാക്കിയത്. എന്നിരുന്നാലും ഇവിടെ ശമ്പളപ്രശ്‌നവും മറ്റും വിദേശികള്‍ നേരിടുന്നുണ്ട്. ശമ്പളം കിട്ടാതെ വലയുന്ന 600 തൊഴിലാളികളുടെ വിവരം അടുത്തകാലത്താണ് പുറത്തു വന്നത്. മദ്ധ്യേഷ്യയില്‍ ഏകദേശം 6-7 ലക്ഷം ഇന്ത്യാക്കാര്‍ പണിയെടുക്കുന്നുണ്ട്് എന്നാണ് വാഷിംഗ്ടന്‍ കേന്ദ്രമാക്കിയുള്ള ചില സ്ഥാപനങ്ങളുടെ കണ്ടെത്തല്‍. ഇത് ഖത്തറിലെ നാട്ടുകാരുടെ രണ്ടു മടങ്ങ് വരുമെന്നും അവര്‍ പറയുന്നു.

എണ്ണവില ഇടിഞ്ഞതിനെ തുടര്‍ന്ന് സമ്പദ് വ്യവസ്ഥയിലുണ്ടായിട്ടുള്ള വിലയിടിവ്, പൊതു, സ്വകാര്യമേഖലകളില്‍ നാട്ടുകാര്‍ക്ക് കൂടുതല്‍ തൊഴിലവസരം നല്‍കിക്കൊണ്ടുള്ള ഗള്‍ഫ് രാജ്യങ്ങളുടെ പുതിയ നിയമങ്ങള്‍ എന്നിവയാണ് ഇന്ത്യാക്കാരുടെ ഗള്‍ഫ്‌മോഹത്തിന് കര്‍ട്ടന്‍ ഇട്ടു തുടങ്ങിയ കാര്യങ്ങളായി കഴിഞ്ഞ ഡിസംബറില്‍ വിദേശകാര്യ മന്ത്രാലയം ലോക്‌സഭയില്‍ ചൂണ്ടിക്കാട്ടിയത്.

കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ



from mangalam.com http://bit.ly/2FnlQKP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages