51 യുവതികളുടെ പട്ടിക നല്‍കിയത് സര്‍ക്കാരിന് 51 നോട് പ്രത്യേക മമതയുള്ളതിനാല്‍ - സെന്‍കുമാര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 20, 2019

51 യുവതികളുടെ പട്ടിക നല്‍കിയത് സര്‍ക്കാരിന് 51 നോട് പ്രത്യേക മമതയുള്ളതിനാല്‍ - സെന്‍കുമാര്‍

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സർക്കാരിനും ദേവസ്വം ബോർഡിനുമെതിരെ രൂക്ഷ വിമർശവുമായി മുൻ ഡിജിപി ടി.പി സെൻകുമാർ. 51 യുവതികളുടെ പട്ടിക സുപ്രീംകോടതിയിൽ സമർപ്പിച്ചത് സർക്കാരിന് 51 നോട് പ്രത്യേക മമതയുള്ളതുകൊണ്ടാണെന്ന് അദ്ദേഹം ആരോപിച്ചു. അതേക്കുറിച്ചൊന്നും ഇപ്പോൾ വിശദീകരിക്കുന്നില്ലെന്നും ശബരിമല കർമസമിതി സംഘടിപ്പിച്ച അയ്യപ്പ ഭക്തസംഗമത്തിൽ സംസാരിക്കവെ സംഘടനയുടെ ഉപാധ്യക്ഷനായ അദ്ദേഹം പറഞ്ഞു. ശബരിമലയിൽ 51 യുവതികൾ ദർശനം നടത്തിയെന്ന് അവകാശപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച പട്ടികയെക്കുറിച്ചാണ് സെൻകുമാർ വിമർശം ഉന്നയിച്ചത്. സനാതന ധർമ്മം സംരക്ഷിക്കാനുള്ള അവസാന അവസരമാണിതെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിന്റെ പ്രാധാന്യം സർക്കാർ സുപ്രീംകോടതിയെ ബോധ്യപ്പെടുത്തിയില്ല. ശബരിമല ഒരു തീർഥാടന കേന്ദ്രമാണ്. നൂറുകണക്കിന് വിശ്വാസികൾ എത്തുന്നത് ക്ഷേത്രത്തിന്റെ പ്രത്യേകതകൊണ്ടാണ്. ആചാരമനുഷ്ഠിച്ച വിശ്വാസികളായ ഒരു സ്ത്രീപോലും അവിടെ വന്നില്ല. വിശ്വാസമില്ലാത്ത ഏതാനും സ്ത്രീരൂപങ്ങളെഅവിടെ എത്തിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. Content Highlights:T P Senkumar, Sabarimala Women Entry


from mathrubhumi.latestnews.rssfeed http://bit.ly/2FDP3l5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages