കോഴിക്കോട്: അമ്പത് ലക്ഷം രൂപയുടെ സമ്മാനങ്ങളുമായി ഗൃഹലക്ഷ്മി അവതരിപ്പിച്ച സമ്മാനനിധി മത്സരം വായനക്കാർ ഏറ്റെടുക്കുന്നു. ഗൃഹലക്ഷ്മിയുടെ പുതുവർഷ പതിപ്പ് മുതലാണ് വിജയികൾക്ക് മൂന്ന് കാറുകളും അഞ്ച് സ്കൂട്ടറുകളുമുൾപ്പെടെയുള്ള വമ്പൻസമ്മാനങ്ങളുമായി പദ്ധതി തുടങ്ങിയത്. നൂറു പേർക്ക് രണ്ട് ഗ്രാം ഗോൾഡ് കോയിനുകളും പത്ത് പേർക്ക് വീതം മൊബൈൽ ഫോണും റഫ്രിജറേറ്ററും വാഷിങ് മെഷീനും ഗ്രൈന്ററും ഇൻഡക്ഷൻ കുക്കറുമുൾപ്പെടെ രണ്ടായിരത്തിലധികം സമ്മാനങ്ങൾ വായനക്കാരെ തേടിയെത്തും. ഗൃഹലക്ഷ്മിയിൽ പ്രസിദ്ധീകരിക്കുന്ന കൂപ്പണുകളിലെ ചോദ്യങ്ങൾക്ക് ശരിയുത്തരം അയയ്ക്കുന്നവരിൽനിന്ന് നറുക്കെടുപ്പിലൂടെയാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്. ഓരോ ലക്കവും സമ്മാനങ്ങൾ നേടാനും അവസരമുണ്ട്. കൂപ്പണുകൾ തപാലിൽ അയയ്ക്കുകയോ മാതൃഭൂമി ഓഫീസ്, ബ്യൂറോ, ബുക്സ്റ്റാളുകൾ എന്നിവിടങ്ങളിൽ വെച്ചിട്ടുള്ള ഡ്രോപ്ബോക്സുകളിൽ നിക്ഷേപിക്കുകയോ ചെയ്യാം. ആദ്യത്തെ സമ്മാനക്കൂപ്പണുമായി ഗൃഹലക്ഷ്മിയുടെ പുതുവർഷപ്പതിപ്പ് ഇപ്പോൾ വിപണിയിലുണ്ട്. ഉർവശിയുടെ ജീവിതാനുഭവങ്ങൾ തുറന്നുപറയുന്ന അഭിമുഖവും ഭാവി കേരളത്തിലെ പെൺനക്ഷത്രങ്ങളെ തിരഞ്ഞെടുക്കുന്ന ഫീച്ചറും പുതുവർഷപ്പതിപ്പിൽ വായിക്കാം. യാത്ര പോവാൻ ആഗ്രഹിക്കുന്നവർക്ക് ഫെസ്റ്റിവൽ കലണ്ടർ, കുട്ടികളുടെ സൂര്യരാശിഫലം, ഹെയർസ്റ്റൈൽ ട്രെൻഡുകൾ, സ്കൂളിൽ പോവാതെ കളിച്ചുപഠിച്ചവരുടെ അനുഭവങ്ങൾ തുടങ്ങി വൈവിധ്യമുള്ള വിഭവങ്ങളാണ് പുതിയ ലക്കത്തിൽ വായനക്കാരെ കാത്തിരിക്കുന്നത്. Content Highlights: Grihanalkshmi Women Magazine, Fifty Lakh Prize Money, Mathrubhumi, Sammaana Nidhi
from mathrubhumi.latestnews.rssfeed http://bit.ly/2C5RRTV
via
IFTTT
No comments:
Post a Comment