3500 വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ; പി.ടി.എ. യോഗം വീഡിയോ കോൺഫറൻസിങ്ങിലൂടെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 25, 2019

3500 വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ; പി.ടി.എ. യോഗം വീഡിയോ കോൺഫറൻസിങ്ങിലൂടെ

കോട്ടയ്ക്കൽ: മൂവായിരത്തിലേറെ കുട്ടികളുണ്ട് ഈ സ്കൂളിൽ. ഇവരെയും രക്ഷിതാക്കളെയുമെല്ലാം ഒരുമിച്ചിരുത്തി ഒരു യോഗം നടത്തണമെങ്കിൽ അതിനുപറ്റിയ വലിയ ഓഡിറ്റോറിയം കിട്ടണ്ടേ? ഓരോദിവസവും ഒന്നോ രണ്ടോ ക്ലാസുകളുടെ മാത്രം യോഗം നടത്തുകയാണെങ്കിൽ അതുതീരാൻ ദിവസങ്ങളെടുക്കും. യോഗം എന്തായാലും നടത്തിയേപറ്റൂ എന്ന് പ്രഥമാധ്യാപകൻ പറഞ്ഞപ്പോൾ ഒൻപതാംക്ലാസിലെ ചില മിടുക്കന്മാർ അതേറ്റെടുത്തു. സാറേ, അക്കാര്യം ഞങ്ങൾക്കു വിട്ടേക്കൂ... ചേറൂർ പി.പി.ടി.എം.വൈ.എച്ച്.എസ്.എസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ഒൻപതാംതരം വിദ്യാർഥികളാണ് ഈ ചലഞ്ച് ഏറ്റെടുത്തത്. കുട്ടികളെയും രക്ഷിതാക്കളെയും ക്ലാസ്മുറികളിലിരുത്തി വീഡിയോ കോൺഫറൻസിങ്ങിലൂടെ യോഗം നടത്താൻ തീരുമാനിച്ചു. പിന്നെയവർ അതിനുള്ള പെടാപ്പാടിലായിരുന്നു. മൂവായിരത്തഞ്ഞൂറോളം വിദ്യാർഥികൾ, അവരുടെ രക്ഷിതാക്കൾ, 130 അധ്യാപകർ; ഇത്രയും പേർ യോഗത്തിലുണ്ടാകും. 77 ക്ലാസ്മുറികളിലും ഐ.ടി. അറ്റ് സ്കൂൾ നൽകിയ ലാപ്ടോപ്, പ്രൊജക്ടർ, സ്ക്രീൻ എന്നിവ ഉപയോഗിച്ച് വീഡിയോ കോൺഫറൻസിങ്ങിനുള്ള എല്ലാ സൗകര്യങ്ങളുമൊരുക്കി. നിശ്ചയിച്ച ദിവസംതന്നെ യോഗം നടന്നു. ക്ലാസ്മുറികളിൽ എല്ലാവർക്കും ഇരിക്കാനുള്ള സ്ഥലമില്ലാത്തതിനാൽ രക്ഷിതാക്കളെ ഇരുത്തി കുട്ടികൾ നിന്നു. പ്രഥമാധ്യാപകൻ തത്സമയം സ്ക്രീനിൽതെളിഞ്ഞു. അവർ തമ്മിൽ സംസാരിച്ചു. വിദേശത്ത് ജോലിചെയ്യുന്ന ചില രക്ഷിതാക്കളും അവിടെയിരുന്ന് കോൺഫറൻസിൽ പങ്കെടുത്തു. പൊതുവിദ്യാലയങ്ങളിൽ ഇങ്ങനെയൊരു പി.ടി.എ. നടക്കുന്നത് ഇതാദ്യമാണ്. നേരത്തേ ഐ.ടി. അറ്റ് സ്കൂൾ നടത്തിയ ഡോക്യുമെന്റേഷൻ ക്യാമ്പ്, ക്യാമറ സാങ്കേതികവിദ്യ, അനിമേഷൻ, റോബോട്ടിക്സ്, ഹാർഡ്വേർ, ഇലക്ട്രോണിക്സ് പരിശീലനം എന്നിവയാണ് ഇതിനു പ്രചോദനമായത്. വിദ്യാർഥികളായ യദു കൃഷ്ണ, അബ്ദുൽ ബാസിത്ത്, ഷാഹിൻ, അശ്വിൻ, കെൻസ ഫാത്തിമ, മുഹമ്മദ്, റിഫ തുടങ്ങിയവരാണ് സാങ്കേതികകാര്യങ്ങളെല്ലാം ചെയ്തത്. പ്രഥമാധ്യാപകൻ അബ്ദുൽമജീദ് പറങ്ങോടത്ത്, പി.ടി.എ. അംഗങ്ങളായ മൊയ്തീൻകുട്ടി, എ.കെ. നൗഫൽ, പി.കെ. ഹസീന ആലസ്സൻകുട്ടി, എ.പി. നൗഫൽ, ജില്ലാ ഐ.ടി. മാസ്റ്റർ ട്രെയിനർ പി.കെ. കുട്ടിഹസ്സൻ എന്നിവർ നേതൃത്വംനൽകി. Content Highlights: Video Conferencing, PTA Meeting


from mathrubhumi.latestnews.rssfeed http://bit.ly/2RORwzH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages