സിഡ്‌നി ഏകദിനം: രോഹിതിന്റെ സെഞ്ചുറി പ്രകടനം പാഴായി, ഇന്ത്യയ്ക്ക് 34 റണ്‍സിന്റെ തോല്‍വി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 12, 2019

സിഡ്‌നി ഏകദിനം: രോഹിതിന്റെ സെഞ്ചുറി പ്രകടനം പാഴായി, ഇന്ത്യയ്ക്ക് 34 റണ്‍സിന്റെ തോല്‍വി

സിഡ്‌നി: ടെസ്റ്റ് പരമ്പര നേട്ടമെന്ന ചരിത്രമെഴുതി ആത്മവിശ്വാസത്തിന്റെ കൊടുമുടിയില്‍ സിഡ്‌നി ഏകദിനത്തിനിറങ്ങിയ ഇന്ത്യയ്ക്ക് 34 റണ്‍സിന്റെ തോല്‍വി. കുഞ്ഞ് പിറന്നതിനു ശേഷമുള്ള ആദ്യ രാജ്യാന്തര മത്സരത്തിനിറങ്ങിയ രോഹിത് ശര്‍മ്മ സെഞ്ചുറിയോടെ നടത്തിയ ഒറ്റയാള്‍ പോരാട്ടവും ഓസീസിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് രക്ഷയായില്ല. 289 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് നിശ്ചിത 50 ഓവറില്‍ ഒമ്പതു വിക്കറ്റിന് 254 റണ്‍സെടുക്കാനേ സാധിച്ചുള്ളു.

നാലു റണ്‍സിനിടെ മൂന്നു വിക്കറ്റുകള്‍ നഷ്ടമാക്കി കൂട്ടത്തകര്‍ച്ചയിലേക്ക് നീങ്ങിയ ഇന്ത്യയ്ക്ക് രോഹിത്-ധോണി കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. 110 പന്തില്‍ ഏഴു ബൗണ്ടറിയും നാലു സിക്‌സും ഉള്‍പ്പെടെയാണ് രോഹിത് 22-ാം സെഞ്ചുറി നേടിയത്. 129 പന്തില്‍ 133 റണ്‍സെടുത്ത് ഏഴാമനായി രോഹിത് പുറത്തായതോടെ ഇന്ത്യ പരാജയം മണത്തുകഴിഞ്ഞിരുന്നു. 137ന്റെ കൂട്ടുകെട്ടുയര്‍ത്തിയ ധോണി-രോഹിത് സഖ്യത്തെ ധോണിയെ പുറത്താക്കി ബെഹ്‌റന്‍ഡോഫ് ആണ് ഓസീസിസ് അനുകൂലമാക്കിയത്. 96 പന്തില്‍ മൂന്ന് ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടെ ധോനി 51 റണ്‍സെടുത്തു. പിന്നാലെ ദിനേഷ് കാര്‍ത്തിക്(12), ജഡേജ(8) എന്നിവര്‍ പെട്ടെന്ന്് പുറത്തായി. ശിഖര്‍ ധവാന്‍, ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, അമ്പാട്ടി റായിഡു എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ആദ്യ ഓവറില്‍ തന്നെ അരങ്ങേറ്റ താരം ബെഹ്‌റന്‍ഡോഫ് ശിഖര്‍ ധവാനെ വിക്കറ്റിനു മുന്നില്‍ കുടുക്കിയിരുന്നു.

നേരത്തെ ടോസ് നേടിയ ഓസ്‌ട്രേലിയ 289 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തുകയായിരുന്നു. മദ്ധ്യനിര അവസരത്തിനൊത്ത് ഉയര്‍ന്നപ്പോള്‍ 50 ഓവറില്‍ ഓസ്‌ട്രേലിയ അടിച്ചുകൂട്ടിയത് 288 റണ്‍സാണ്. ഉസ്മാന്‍ ഖ്വാജ, ഷോണ്‍ മാര്‍ഷ്, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ് എന്നിവരുടെ അര്‍ദ്ധശതകമാണ് കങ്കാരുക്കളുടെ ഇന്നിംഗ്‌സിന് കരുത്തായി മാറിയത്.

തുടക്കത്തിലെ സമ്മര്‍ദ്ദം അടിച്ചകറ്റിയ ഖ്വാജയാണ് ഓസീസ് ഇന്നിംഗ്‌സിന് ജീവശ്വാസമായി മാറിയത്. 81 പന്തുകളില്‍ ആറു ബൗണ്ടറി ഉള്‍പ്പെടെ 59 റണ്‍സ് എടുത്തു ഖ്വാജ ജഡേജയ്ക്ക് മുന്നില്‍ കീഴടങ്ങുകയായിരുന്നു. പിന്നീട് വന്ന ഹാന്‍ഡ് കോമ്പ് സ്‌കോറിംഗിന് വേഗം നല്‍കി. ഖ്വാജയില്‍ നിന്നും പോരാട്ടം ഏറ്റെടുത്ത ഹാന്‍സ്‌കോംബ് 61 പന്തില്‍ 73 റണ്‍സ് എടുത്തു. ആറ് ബൗണ്ടറികളും രണ്ടു സിക്‌സറും കോംബ് പറത്തി. മറുവശത്ത് 54 റണ്‍സുമായി മാര്‍ഷ് ഹാന്‍ഡ്‌കോമ്പിന് മികച്ച പിന്തുണ നല്‍കി. നങ്കൂരക്കാരന്റെ വേഷത്തിലായിരുന്ന മാര്‍ഷ് നാലു ബൗണ്ടറികളാണ് നേടിയത്. കുല്‍ദീപ് യാദവിന്റെ പന്തില്‍ മൊഹമ്മദ് ഷമി പിടിച്ചാണ് മാര്‍ഷ് മടങ്ങിയത്. ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ ധവാന് ക്യാച്ച് നല്‍കി ഹാന്‍ഡ്‌കോംബും മടങ്ങിയതോടെ പിന്നീട് വന്ന സ്‌റ്റോണിസും (43 പന്തില്‍ 47 റണ്‍സ്) ഗ്‌ളെന്‍ മാക്‌സ്‌വെല്‍ (അഞ്ച് പന്തില്‍ 11) ടീമിനെ 250 കടത്തിവിട്ടു.



from mangalam.com http://bit.ly/2FlQMeF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages