ഫേസ്ബുക്ക് സുഹൃത്ത് ഹോട്ടലില്‍ വിളിച്ചുവരുത്തി സഹോദരനോടൊപ്പം ബലാത്സംഗം ചെയ്തു, കിടപ്പറ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണി: പരാതിയുമായി 23കാരി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 4, 2019

ഫേസ്ബുക്ക് സുഹൃത്ത് ഹോട്ടലില്‍ വിളിച്ചുവരുത്തി സഹോദരനോടൊപ്പം ബലാത്സംഗം ചെയ്തു, കിടപ്പറ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണി: പരാതിയുമായി 23കാരി

മുസാഫര്‍നഗര്‍: ഫേസ്ബുക്ക് സുഹൃത്ത് ബലാത്സംഗം ചെയ്തുവെന്ന പരാതിയുമായി 23കാരി രംഗത്ത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവും സുഹൃത്തും തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. പിന്നീട് തന്നെ വിവാഹം ചെയ്യണമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതായും യുവതി പരിതായില്‍ പറയുന്നു.

ഉത്തര്‍പ്രദേശിലെ ശാമിലി ജില്ലയിലാണ് സംഭവം. ഫേസ്ബുക്ക് സുഹൃത്തായ സോനു തന്നെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചു വരുത്തുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നെന്ന് യുവതി പറയുന്നു. ഹോട്ടല്‍ മുറിയില്‍ സോനുവിനൊപ്പം സഹോദരനും ഉണ്ടായിരുന്നു. ഇയാളും തന്നെ ബലാത്സംഗം ചെയ്തുവെന്ന് യുവതി പറയുന്നു. തുടര്‍ന്ന് കിടപ്പറ രംഗങ്ങള്‍ ഇവര്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയും ഇത് ഉപയോഗിച്ച് തന്നെ വിവാഹം ചെയ്യണമെന്ന് സോനു ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയില്‍ പറയുന്നു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സോനുവിനും പത്ത് കുടുംബാംഗങ്ങള്‍ക്കുമെതിരെ പല വകുപ്പുകള്‍ ചുമത്തി പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.



from mangalam.com http://bit.ly/2LQlzR5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages