തൊഴിലാളിയുടെ ജനനേന്ദ്രിയം മുറിച്ച് റോഡിലുപേക്ഷിച്ച സംഭവം: കൊച്ചിയില്‍ നടന്നത് 22 ഫീമെയില്‍ കോട്ടയം മോഡല്‍ ആക്രമണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 12, 2019

തൊഴിലാളിയുടെ ജനനേന്ദ്രിയം മുറിച്ച് റോഡിലുപേക്ഷിച്ച സംഭവം: കൊച്ചിയില്‍ നടന്നത് 22 ഫീമെയില്‍ കോട്ടയം മോഡല്‍ ആക്രമണം

കൊച്ചി: അന്യസംസ്ഥാനതൊഴിലാളിയുടെ ജനനേന്ദ്രിയം മുറിച്ചെടുത്ത് റോഡിലുപേക്ഷിച്ചത് 22 ഫീമെയില്‍ കോട്ടയം സിനിമാ മാതൃകയില്‍. ഇതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് അന്യസംസ്ഥാന തൊഴിലാളിയുടെ ജനനേന്ദ്രിയം മുറിച്ച് റോഡിലുപേക്ഷിച്ചത്. തൊഴിലാളി ബധിരനും മൂകനുമാണെന്ന അഭ്യൂഹം ഉയരുന്നതിനിടെ ഇയാള്‍ക്ക് സംസാരശേഷി ഉണ്ടെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമികനിഗമനം. എന്നാല്‍ ഇയാള്‍ ഒന്നും പുറത്തുപറയാന്‍ തയ്യാറായിട്ടില്ല.

ഇയാളുടെ ജനനേന്ദ്രിയം പൂര്‍ണമായും അറുത്തുമാറ്റിയ നിലയിലാണ്. ഉദ്ധരിച്ച അവസ്ഥയില്‍ ജനനേന്ദ്രിയം പൂര്‍ണമായും അറുത്തുമാറ്റുകയായിരുന്നെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് കൃത്യം നിര്‍വ്വഹിച്ചതായാണ് ഡോക്ടര്‍മാരുടെ കണ്ടെത്തല്‍.

എന്നാല്‍, ഇയാള്‍ ​ ഒന്നും പറയാത്ത സ്ഥിതിക്ക് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളു. നിലവില്‍ ഇയാളുടെ ആരോഗ്യസ്ഥിതി മോശമായതിനാല്‍ കൂടുതല്‍ വിവരങ്ങളറിയാന്‍ ദിവസങ്ങള്‍ കഴിയണം. എന്താണെങ്കിലും ഇയാള്‍ സ്വയമേ മുറിവേല്‍പ്പിച്ചതാണെന്ന് ഉള്ള നിഗമനം തെറ്റാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റാരോ സംഭവത്തിന് പിന്നിലുണ്ടെന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.



from mangalam.com http://bit.ly/2FnHC1m
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages