മുംബൈ: മ്യൂച്വൽ ഫണ്ടുകൾ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തിയിൽ 2018 മാത്രമുണ്ടായ വർധന 1.24 ലക്ഷം കോടി രൂപ. വിപണി ചാഞ്ചാടിയിട്ടും ഇത്രയും തുക നിക്ഷേപമായെത്തിയത് ചെറുകിട നിക്ഷേപകരുടെ എസ്ഐപി വഴിയാണ്. 5.54 ശതമാനം വർധിച്ച് മൊത്തം ഫണ്ടുഹൗസുകൾ കൈകാര്യം ചെയ്യുന്ന ആസ്തി 23.61 ലക്ഷം കോടിയായി. 2018 ഡിസംബർ വരെയുള്ള കണക്കാണിത്. 2017 ഡിസംബവർവരെയുള്ള കണക്കുപ്രകാരം 22.37 ലക്ഷം കോടിയായിരുന്നു മൊത്തം ആസ്തി. തുടർച്ചയായി ആറാമത്തെ വർഷമാണ് നിക്ഷേപത്തിൽ കാര്യമായ വർധനവുണ്ടാകുന്നത്. എസ്ഐപി വഴി 2019ലും നിക്ഷേപത്തിൽ കാര്യമായ വർധന ഉണ്ടാകുമെന്നാണ് ഫണ്ടുഹൗസുകളുടെ പ്രതീക്ഷ.
from mathrubhumi.latestnews.rssfeed http://bit.ly/2FdvOO9
via
IFTTT
No comments:
Post a Comment