19 ാം വയസ്സില്‍ തട്ടിക്കൊണ്ടു പോകലിന് ഇരയായി ; ലൈംഗികാടിമയാക്കപ്പെട്ട ആദ്യ ദിവസം 20 പേര്‍ക്കൊപ്പം കിടക്ക പങ്കിട്ടു ; ഡച്ചുപിമ്പുകളില്‍ നിന്നും നേരിടേണ്ടി വന്ന ഞെട്ടിക്കുന്ന ഓര്‍മ്മക്കുറിപ്പുകളുമായി 42 കാരിയുടെ പുസ്തകം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 7, 2019

19 ാം വയസ്സില്‍ തട്ടിക്കൊണ്ടു പോകലിന് ഇരയായി ; ലൈംഗികാടിമയാക്കപ്പെട്ട ആദ്യ ദിവസം 20 പേര്‍ക്കൊപ്പം കിടക്ക പങ്കിട്ടു ; ഡച്ചുപിമ്പുകളില്‍ നിന്നും നേരിടേണ്ടി വന്ന ഞെട്ടിക്കുന്ന ഓര്‍മ്മക്കുറിപ്പുകളുമായി 42 കാരിയുടെ പുസ്തകം

കൗമാരം പിന്നിടും മുമ്പേ തട്ടിക്കൊണ്ടു പോകലിന് ഇരയാകുക. ലൈംഗികാടിമയായി വില്‍ക്കപ്പെടുക. ഒടുവില്‍ തന്നെ ഇരയാക്കിയവരുടെ കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട ശേഷം നിയമനടപടികളുമായി തന്റെ വേട്ടക്കാരെ അഴിക്കുള്ളിലാക്കുക. ഡച്ചു വനിതയായ 42 കാരി സാറാ ഫേര്‍സിത്തിന്റെ ജീവിതം സംഭവബഹുലമായിരുന്നു. 'സ്‌ളേവ് ഗേള്‍' എന്ന തന്റെ പുസ്തകത്തിലൂടെ നേരിട്ട ക്രൂര പീഡനത്തിന്റെ തുറന്നെഴുത്ത് നടത്തിയിരിക്കുകയാണ് സാറ.

കൗമാരക്കാരിയായിരിക്കുമ്പോള്‍ നഴ്‌സറി നഴ്‌സായുള്ള ജോലിക്ക് വേണ്ടി അയച്ച അപേക്ഷയായിരുന്നു സാറയെ ഇരുണ്ട ജീവിതത്തിലേക്ക് തള്ളിയത്. ടൈനേസിഡിലെ ഗേറ്റ്‌ഷെഡ്ഡില്‍ വീട്ടില്‍ നിന്നും ആംസറ്റര്‍ഡാമിലേക്ക് ജോലി തേടി എത്തപ്പെട്ട അവര്‍ എത്തിയത് തോക്കിന്‍മുനയില്‍ നിര്‍ത്തി തട്ടിക്കൊണ്ടു പോകലിനും പിന്നീട് വേശ്യാവൃത്തിക്ക് ഇരയാക്കി പണം സമ്പാദിച്ച പിമ്പുകള്‍ക്ക് ഇടയിലേക്കാണ്. ആദ്യ ദിവസം തന്നെ റെഡ് ലൈറ്റ് ജില്ലയില്‍ 20 പേര്‍ക്കൊപ്പം കിടപ്പറ പങ്കു വെയ്‌ക്കേണ്ടി വന്നു. അന്ന് വേദന സഹിക്കാന്‍ പ്രാപ്തമാക്കിയത് അനിയന്ത്രിതമായി കഴിച്ച കൊക്കേയ്ന്‍ ആയിരുന്നെന്ന് ിവര്‍ പറയുന്നു.

വേശ്യാവൃത്തിയിലേക്ക് നയിക്കപ്പെടുമ്പോള്‍ അനേകം പീഡനങ്ങളാണ് സഹിക്കേണ്ടി വന്നത്. ഗ്യാംഗുകളുടെ ഞെട്ടിക്കുന്ന ജീവിതരീതികള്‍ പുസ്തകത്തില്‍ ഫോര്‍സേയ്ത്ത് പറയുന്നുണ്ട്്. പിമ്പുകള്‍ വേശ്യാവൃത്തിയിലൂടെ വന്‍തുകകള്‍ നേടിയ ശേഷം കൊലപ്പെടുത്തിയ ഒരു തായ്‌ലന്റുകാരിയുടെ മരണത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നതായി ഇവര്‍ പറയുന്നു. ഇവരെ ലൈംഗികമായി ഉപയോഗിക്കുന്നതിനിടയില്‍ കൊലപ്പെടുത്തുന്നതിന്റെ ചിത്രീകരിച്ച ഞെട്ടിക്കുന്ന ദൃശ്യം സംഘം നിര്‍ബ്ബന്ധിച്ചു കാണിച്ചു. ലൈംഗികതയ്ക്കിയില്‍ ഒരാള്‍ കൊല്ലപ്പെടുന്ന സ്‌നഫ് എന്ന പോണ്‍ സിനിമയുടെ ഭാഗമായിട്ടാണ് തായ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്്.

യം നിറഞ്ഞ കണ്ണുകളോട് കുടിയ അവളുടെ തോളില്‍ നിന്നും മാംസം ചിതറുന്നതും വെടിയുണ്ട് തല പിളര്‍ക്കുന്നതും പിന്നീട് അനേകം രാത്രികളില്‍ തന്റെ മനസ്സില്‍ തെളിഞ്ഞു വന്നെന്നും ആ ദു:സ്വപ്നം തന്നെ പല തവണ ഉറക്കം കെടുത്തിയിരുന്നതായും ഇവര്‍ പറയുന്നു. മറ്റൊരിക്കല്‍ തന്നെപ്പോലെ തടവിലാക്കപ്പെട്ട് നിര്‍ബ്ബന്ധിത വേശ്യാവൃത്തിക്ക് ഉപയോഗിക്കപ്പെട്ട പെണ്‍കുട്ടിയുടെ പേരില്‍ പിമ്പുകള്‍ തമ്മില്‍ വഴക്കുണ്ടാക്കിയതും ഒരു പിമ്പിന്റെ തല മറ്റേയാള്‍ വെട്ടിമാറ്റുന്നതും അത് നിലത്ത് കിടന്നുരുളുന്നതും കാണേണ്ടി വന്നതായി ഫോര്‍സിത്ത് ഓര്‍ക്കുന്നു.

[IMG]

മറ്റൊരു സംഭവം ഒരു തിര മാത്രം തോക്കില്‍ വെച്ച് തലയില്‍ തോക്ക് ചൂണ്ടി കളിക്കുന്ന റഷ്യന്‍ റൗലറ്റ് പെണ്‍കുട്ടികളുമായി ഒരു പിമ്പ് കളിക്കുന്നതും അവരുടെ ഭയന്ന മുഖഭാവത്തില്‍ ആനന്ദിക്കുന്നതും ഒടുവില്‍ വെടിയേറ്റ് പെണ്‍കുട്ടി മരിക്കുന്നതും കാണേണ്ടി വന്നു. എല്ലാം ഈ മാസം പുറത്തിറങ്ങുന്ന ഓര്‍മ്മക്കുറിപ്പുകളില്‍ ഫോര്‍സെത്ത് വിശദമായി പറഞ്ഞിട്ടുണ്ട്.

നഴ്‌സറി നഴ്‌സ് ജോലിക്ക് വേണ്ടിയുള്ള പരസ്യം കണ്ടാണ് ഫോര്‍സേത്ത് ആംസ്റ്റര്‍ ഡാമിലേക്ക് യാത്ര ചെയ്തത്. വേശ്യാലയം നടത്തുന്ന ജോണ്‍ റീസ് എന്ന ബ്രിട്ടീഷ് ക്രിമിനലായിരുന്നു പരസ്യത്തിന് പിന്നില്‍. വിമാനമിറങ്ങി ആ ഹാളില്‍ എത്തുമ്പോള്‍ എന്തോ അരുതാത്തത് തോന്നി. ഇതു വേണ്ടായിരുന്നു എന്ന് ഉള്ളിലിരുന്ന് ആരോ പറയുന്നുണ്ടായിരുന്നെന്ന് ഫോര്‍സേയ്ത്ത് ഓര്‍ക്കുന്നു.

വിമാനത്താവളത്തില്‍ വെച്ചാണ് റീസ് ഫോര്‍സിത്തുമായി ആദ്യമായി കാണുന്നത്. അന്നു തന്നെ ഫോര്‍സേയ്ത്ത് റീസിന്റെ വേശ്യാലയത്തില്‍ എത്തപ്പെട്ടു. ആദ്യമായി ഒരു പുരുഷനൊപ്പം കിടക്ക പങ്കു വെച്ചതിന് പിന്നാലെ അനിയന്ത്രിതമായി വിറയ്ക്കാന്‍ തുടങ്ങിയെന്നും ശരീരം തളര്‍ന്നു പോയെന്നും ഇവര്‍ പറയുന്നു. ആഴ്ചകള്‍ക്കുള്ളില്‍ ഫോര്‍സിത്ത് ഒരു യൂഗോസ്‌ളാവ്യന്‍ പിമ്പിന് വില്‍ക്കപ്പെട്ടു. അയാള്‍ തന്റെ നായ്ക്കുട്ടികള്‍ക്കൊപ്പമാണ് ഫോര്‍സെയ്ത്തിനെ ഇട്ടത്. അയാള്‍ക്ക് പണം ഉണ്ടാക്കാന്‍ ഒരു രാത്രി 18 പേര്‍ക്കൊപ്പം വരെ കഴിയേണ്ടി വന്നു.

ആദ്യം രക്ഷപ്പെടാന്‍ ആലോചിച്ചെങ്കിലും പോണ്‍ സിനിമയ്ക്ക് ഉപയോഗിക്കപ്പെട്ട് കൊല്ലപ്പെട്ട് തായ് പെണ്‍കുട്ടിയുടെ വിധിയോര്‍ത്ത് അത് ഒഴിവാക്കി. ലൈംഗികതയ്ക്കിടയില്‍ ഏര്‍പ്പെടുന്നയാള്‍ മരിച്ചു വീഴുന്ന രംഗങ്ങളോടു കൂടിയ സ്‌നഫ് സിനിമയുടെ രീതിയിലായിരുന്നു തായ്‌പെണ്‍കുട്ടി മരണമടഞ്ഞത്. ഇത് ഒരു ഭീതിയായി വേശ്യാലയത്തില്‍ ഉപയോഗിച്ചിരുന്ന പെണ്‍കുട്ടികളെ പിന്തുടര്‍ന്നിരുന്നു. ഇടയ്ക്ക് ആരെയെങ്കിലൂം കാണാതായാല്‍ സ്‌നഫ് സിനിമയുടെ രീതിയില്‍ അവര്‍ ഉപയോഗപ്പെടുത്തിയെന്ന് എല്ലാവരും വിശ്വസിക്കും.

ജനാലയില്‍ നിന്നും ഓരോരുത്തരെ കാണാതാകുമ്പോഴും അവശേഷിച്ചിരുന്നവര്‍ക്കിടയില്‍ അക്രമം വരുന്ന പോണ്‍സിനിമകളെക്കുറിച്ച് ചിന്ത ഉയരും. എന്നാല്‍ 1997 ല്‍ എല്ലാം കഴിഞ്ഞു. ചൂഷകരില്‍ നിന്നും ധൈര്യത്തോടെ രക്ഷപ്പെട്ട ഫോര്‍സേയ്ത്ത് എല്ലാവരേയും പോലീസിന്റെ വലയില്‍ എത്തിച്ചു. പോലീസിന് മൊഴി നല്‍കിയതോടെ സ്വന്തം രാജ്യത്ത് നിന്നും ഒളിച്ചോടി. ഹോളണ്ടില്‍ നിന്നും ബെല്‍ജിയത്തിലേക്കായിരുന്നു പാലായനം. എല്ലാവരേയും നിയമത്തിന് മുന്നില്‍ എത്തിച്ചു. മനുഷ്യക്കടത്തിന് ഡച്ച് കോടതി അവര്‍ക്ക് അഞ്ചു വര്‍ഷ തടവിന് ശിക്ഷിച്ചു. എന്നാല്‍ അവരുടെ പേര് എന്താണെന്നോ അവര്‍ എത്രകാലം ജയിലില്‍ ഉണ്ടായിരുന്നെന്നോ ഫോര്‍സേത്തിന് അറിയില്ല. അതേസമയം ലെസ്റ്റര്‍ ക്രൗണ്‍ കോടതിയില്‍ 1997 ല്‍ ജോണ്‍ റീസിനെതിരേ ഫോര്‍സേയ്ത്ത് മൊഴി നല്‍കിയപ്പോള്‍ രണ്ടു വര്‍ഷത്ത തടവാണ് ജോണ്‍ റീസിന് കിട്ടിയത്.



from mangalam.com http://bit.ly/2sfrKFA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages