തിരുവനന്തപുരം: ഒരു തുണ്ട് ഭുമിയ്ക്കൂ വേണ്ടി കൂടപ്പിറപ്പുകള്‍ പോലും തമ്മില്‍ തല്ലുന്ന കാലത്ത് ഒരു ചെറുപ്പക്കാരന്‍ തനിക്ക് കുടുംബ സ്വത്തായി കിട്ടിയ ഒരേക്കര്‍ പത്ത് സെന്റ് സ്ഥലം നിര്‍ദ്ധനരും ഭുരഹിതരുമായ 20 പേര്‍ക്കായി വീതിച്ചു നല്കുന്നു. 19 വനിതകള്‍ക്കും ഭിന്നശേഷിക്കാരനായ കുട്ടിയുടെ പിതാവിനുമാണ് നിയാസ് ഭാരതി എന്ന നിയാസുദിന്‍ കോടികള്‍ വിലമതിക്കുന്ന വസ്തു പാവപ്പെട്ട 20 കുടുംബ ങ്ങള്‍ക്ക് വീതിച്ചു നല്കുന്നത്.
ചെറുപ്പകാലം മുതലേ ഗാന്ധിയന്‍ ആശയങ്ങളില്‍ ആകൃഷ്ടനായ നിയാസ് ഭാരതി കെട്ടിപ്പെടുക്കാനുദ്ദേശിക്കുന്ന പാര്‍പ്പിട സമുച്ചയ കേന്ദ്രത്തിന് ഗാന്ധി ഗ്രാമം എന്നാണ് പേരിട്ടിരിക്കുന്നത്. ഓരോ കുടുംബത്തിനും നാല് സെന്റ് ഭൂമി വീതമാണ് നല്‍കുന്നത്. സര്‍ക്കാരിന്റേയും സുമനസുകളുടേയും സഹായത്തോടെ സ്വയം പര്യാപ്തമായ ഒരു പറ്റം കുടുംബങ്ങളെ പൊതുധാരയിലെത്തിക്കാനാണ് അഭിഭാഷകനും യൂത്ത് കോണ്‍ഗ്രസിന്റെ മുന്‍ സംസ്ഥാന സെക്രട്ടറിയുമായ നിയാസിന്റെ ആഗ്രഹം.
കിളിമാനൂര്‍ സ്വദേശികളായ വൈ. സൈനുദിന്റെയും സൗദാ ബീവിയുടേയും മകനാണ് നിയാസ്. അഞ്ച് വര്‍ഷം മുമ്പ് മാതാപിതാക്കള്‍ ഹജ്ജിന് പോകുന്നതിന്റെ ചെലവുകള്‍ക്കായി കൊട്ടാരക്കര താലൂക്കിലെ മാങ്കോട് വില്ലേജില്‍ ചിതറയിലുള്ള റബര്‍ തോട്ടം വില്‍ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. മാതാപിതാക്കളുടെ ഹജ്ജ് യാത്ര ചെലവിനാവശ്യമായ പണം നല്‍കിയ നിയാസിന് ഉമ്മ തന്റെ പേരിലുള്ള വസ്തുക്കള്‍ എഴുതിക്കൊടുക്കുകയായിരുന്നു.
ഒരിക്കല്‍ നിയാസ് ആറ്റിങ്ങല്‍ മുദ്ദാക്കല്‍ പഞ്ചായത്താഫീസില്‍ പോയപ്പോള്‍ അവിടെ സഹായം തേടിയെത്തിയ ഒരു വീട്ടമ്മയേയും ഭിന്നശേഷിക്കാരനായ കുട്ടിയേയും കാണാനിടയായി. കേറിക്കിടാന്‍ ഒരു തുണ്ട് ഭുമി കിട്ടുമോ എന്നറിയാന്‍ പഞ്ചായത്തായിസില്‍ വന്നതായിരുന്നു അവര്‍. അവരുടെ ദയനീയാവസ്ഥ അറിഞ്ഞപ്പോള്‍ നിയാസ് ചില തീരുമാനങ്ങളുമായാണ് വീട്ടിലേക്ക് തിരിച്ചത്.
[IMG]
അമ്മ ഉപേക്ഷിച്ചു പോയ നാല് വയസുകാരനെ അമ്മൂമ്മയാണ് നോക്കിയിരുന്നത്. സ്വന്തമായൊരു കുരയോ ഉപജീവന മാര്‍ഗമോ ഇല്ലാത്ത ഈ കുടുംബത്തിനായി എന്തെങ്കിലും ചെയ്യണമെന്ന തോന്നലില്‍ നിന്നാണ് തന്റെ സ്വത്ത് പാവങ്ങള്‍ക്കായി വിതരണം ചെയ്യണമെന്ന ആശയമുണ്ടായത്. ചിറയിന്‍കീഴ് മുദ്ദാക്കല്‍ വില്ലേജില്‍ താമസിക്കുന്ന ഭിന്നശേഷിക്കാരനായ നാലു വയസുകാരന്റെ പിതാവ് ബന്‍സിലാലിന്റെ പേരില്‍ ചിതറ - മാങ്കോട് വില്ലേജിലുള്ള തന്റെ വസ്തു വില്‍ നിന്ന് നാല് സെന്റ് ഇഷ്ടദാനമായി നല്‍കാനുള്ള നടപടി പിറ്റേന്നു തന്നെ ആരംഭിച്ചു. പിന്നീട് സര്‍ക്കാരിന്റെ ഭുരഹിതരായവരുടെ പട്ടിക ശേഖരിച്ച് അര്‍ഹരായവരെ നേരില്‍ കണ്ടും അന്വേഷിച്ചും ബാക്കി 19 പേരെ ക്കൂടി കണ്ടെത്തി. അവരില്‍ വിധവകള്‍, വികലാംഗര്‍, രോഗികള്‍, അനാഥര്‍, ഭര്‍ത്താവുപേക്ഷിച്ചവര്‍, ഇങ്ങനെ ഏറ്റവും പാവപ്പെട്ടവരില്‍ പാവപ്പെട്ടവരെ കണ്ടെത്തി അവരുടെ പേരില്‍ ഭുമി രജിസ്റ്റര്‍ ചെയ്ത് നല്‍കി.
ആദ്യ ഘട്ടമായി 10 പേര്‍ക്ക് ഭൂമിയുടെ പ്രമാണവും മറ്റ് കൈവശാവകാശ രേഖകളും ഈ മാസം മൂന്നാം വാരം തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ചടങ്ങില്‍ വെച്ച് പ്രതിപ ക്ഷ നേതാവ് രമേശ് ചെന്നിത്തല നിര്‍വ്വഹിക്കും. ഈ ചടങ്ങില്‍ വെച്ച് ആദ്യ വീടിനുള്ള ധനസഹാ യ വിതരണം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നല്കും. രണ്ട് വര്‍ഷം കൊണ്ട് പണി പൂര്‍ത്തിയാക്കാനുദ്ദേ ശിക്കുന്ന ഗാന്ധിഗ്രാമത്തില്‍ അംഗന്‍വാടി, വായനശാല, പൊതു ആരാധനാലയം, മഴവെള്ള സംഭരണി, മാലിന്യ നിര്‍മ്മാജന യൂണിറ്റ്, സൗരോജ പ്ലാന്റ് എന്നിവയും ഉള്‍പ്പെടുത്താനാണ് ഉദേശിക്കുന്നത്. ഗുണഭോക്താക്കള്‍ 15 വര്‍ഷത്തേക്ക് വസ്തു കൈമാറ്റം ചെയ്യാനാവില്ലെന്ന വ്യവസ്ഥയോടെയാണ് വസ്തു നല്‍കുന്നുത്.
എല്ലാ തരത്തിലും സ്വയം പര്യാപ്തവും ഗാന്ധിയന്‍ മൂല്യങ്ങളെ ഊട്ടി ഉറപ്പിക്കുന്ന മതേതര ഗ്രാമം സൃഷ്ടിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്ന് നിയാസ് പറഞ്ഞു. യൂത്ത് കോണ്‍ഗ്രസിന്റെ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്ന നിയാസ് ഇടക്കാലത്ത് സജീവ രാഷ്ടീയത്തില്‍ നിന്ന് വിട്ടു നിന്നെങ്കിലും സാമൂഹ്യ- ആതുര രംഗത്ത് സജീവമായിരുന്നു. ഐക്യഭാരതമെന്ന സങ്കല്പത്തോടുള്ള താല്‍പര്യം മൂലം നിയാസുദ്ദിന്‍ എന്ന പേര് പരിഷ്‌കരിച്ച് നിയാസ് ഭാരതി എന്ന പേര് സ്വീകരിച്ചതു തന്നെ തന്റെ മതേതര കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിക്കാനാണെന്നും അഭിഭാഷകന്‍ കൂടിയായ നിയാസ് ചൂണ്ടിക്കാണിക്കുന്നു. മുന്‍ കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിന്റെ കീഴിലായിരുന്നു അഭിഭാഷക വൃത്തി ആരംഭിച്ചത്.
എളിയവരില്‍ ഒരാള്‍ക്ക് ചെയ്യുന്ന നന്മകള്‍ ഈശ്വരന് ചെയ്യുന്ന പുണ്യമായിട്ടാണ് താന്‍ കരുതിയിട്ടുള്ളത്. ഈ ഭൂമിയില്‍ നിന്ന് വിട്ടു പോകുമ്പോള്‍ ഞാന്‍ ഒന്നും കൊണ്ടു പോകുന്നില്ല. - എനിക്ക് ആവശ്യത്തിലേറെ വസ്തുക്കള്‍ ഉണ്ട്, അതിലൊരു വീതമാണ് ഞാനി സമൂഹത്തിലെ ദുര്‍ബലരും നിരാലംബരുമായവര്‍ക്ക് നല്‍കുന്നത്. ഗാന്ധിജി നമ്മോട് ആവശ്യപ്പെട്ടതും അതായതായിരുന്നു. തന്നാല്‍ ആവും വിധം ഗാന്ധിജിയുടെ സ്വപ്നങ്ങളെ സാക്ഷാത്കരിക്ക ണമെന്നാണ് തന്റെ ലക്ഷ്യമെന്നും നിയാസ് ഭാരതി പറയുന്നു.
from mangalam.com http://bit.ly/2GUK1Cb
via IFTTT
No comments:
Post a Comment