തിരുവനന്തപുരം: കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് പുതിയ റെക്കോര്‍ഡില്‍. പത്ത് ലക്ഷം ലൈക്കും ഫോളോവേഴ്‌സും പിന്നിട്ട് പേജ് കുതിപ്പ് തുടരുകയാണ്. ന്യൂയോര്‍ക്ക് പോലീസിന്റെ ഫേസ്ബുക്ക് പേജിനെ പിന്തള്ളിയാണ് കേരള പോലീസ് ഒരു മില്യണ്‍ എന്ന സംഖ്യ കടന്നത്.
പത്തു ലക്ഷം ലൈക്ക് കടന്നതിന്റെ ഔദ്യോഗിക അറിയിപ്പ് വ്യാഴാഴ്ച വൈകിട്ട് പോലീസ് ആസ്ഥാനത്ത് നടക്കും. ചടങ്ങില്‍ ഫേസ്ബുക്ക് ഇന്ത്യ (trust and safety) മേധാവി സത്യ യാദവ് മുഖ്യമന്ത്രി പിണറായി വിജയന് അറിയിപ്പ് കൈമാറും. ഫേസ്ബുക്ക് പേജിനെ ജനകീയമാക്കാന്‍ പരിശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ ചടങ്ങില്‍ ആദരിക്കും.
തുടര്‍ന്ന് സുരക്ഷിതമായ യാത്രയെ കുറിച്ച് റെയില്‍വേ പോലീസ് തയ്യാറാക്കിയ ബോധവത്കരണ ഹ്രസ്വചിത്രത്തിന്റെ സിഡിയും മുഖ്യമന്ത്രി പ്രകാശം ചെയ്യും. ചടങ്ങില്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, എ.ഡി.ജി.പി മനോജ് ഏബ്രഹാം തുടങ്ങിയവര്‍ പങ്കെടുക്കും.
പുതുവര്‍ഷം എത്തുന്നതിന് മുന്‍പു തന്നെ 10 ലക്ഷം ഫോളോവേഴ്‌സ് കേരള പോലീസിന് ലഭിച്ചുകഴിഞ്ഞിരുന്നു. എന്നാല്‍ പത്തു ലക്ഷമെന്ന കടമ്പ കടക്കാന്‍ കുറച്ചു ലൈക്കുകള്‍ കൂടി ആവശ്യമായിരുന്നു. ന്യൂയോര്‍ക്ക് പോലീസിനെയും ക്യൂന്‍ സ്ലാന്‍ഡ് പോലീസിനെയും പിന്നിലാക്കിയ കേരള പോലീസിനു മുന്നിലുള്ള കടന് നേപ്പാള്‍ പോലീസ് ആണ്.
നേപ്പാള്‍ പോലീസിന്റെ ഔദ്യോഗിക പേജില്‍ നിലവില്‍ 1,346, 526 ലൈക്കും 1,341,876 ഫോളോവേഴ്‌സുമുണ്ട്. ന്യുയോര്‍ക്ക് പോലീസിനാകട്ടെ 303,053 ലൈക്കും 299,892 ഫോളോവേഴ്‌സുമാണുള്ളത്. ക്യുന്‍സ്ലാന്‍ഡ് പോലീസ് ഫേസ്ബുക്ക് പേജിന് 934,551 ലൈക്കും 892,147 ഫോളോവേഴ്‌സും നിലവിലുണ്ട്. കേരള പോലീസിന് ഇന്ന് രാവിലെ വരെ 1,006,719 ലൈക്കും 1,022,336 ഫോളോവേഴ്‌സും എത്തിയിട്ടുണ്ട്.
സാമൂഹിക മാധ്യമങ്ങള്‍ വഴി പോലീസിന്റെ മാര്‍ഗനിര്‍ദേശങ്ങളും മുന്നിയിപ്പും, ട്രാഫിക്-സൈബര്‍ ബോധവത്കരത്തിനും നിയമകാര്യങ്ങള്‍ എന്നിവ പൊതുജനങ്ങളില്‍ എത്തിക്കുന്നതിനുമാണ് ഫേസ്ബുക്ക് പേജ് തുടങ്ങിയത്. ട്രോളുകളും പേജില്‍ ഇടംപിടിച്ചതോടെയാണ് മറ്റ് പോലീസ് സേനകളെ പിന്നിലാക്ക് കേരള പോലീസ് കുതിച്ചത്.
from mangalam.com http://bit.ly/2FhYfdY
via IFTTT
No comments:
Post a Comment