ജമ്മു: ലഡാക്കിലുണ്ടായ ഹിമപാതത്തില്‍ 10 പേര്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്. ഇവര്‍ക്കായുള്ള തിരച്ചില്‍ ശക്തമാക്കി. കൂടുതല്‍ ആളുകള്‍ കുടുങ്ങി കിടക്കുന്നുണ്ടോ എന്നും അന്വേഷിച്ച് വരികയാണ്.
ഇവര്‍ സഞ്ചരിച്ച വാഹനത്തിന് മുകളിലേക്ക് മഞ്ഞ് വീഴുകയായിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്നും 17,500 അടി ഉയരത്തിലുള്ള മല നിരകളില്‍ വച്ചാണ് അപകടമുണ്ടായിരിക്കുന്നത്.
ലേ ലഡാക്കിലെ ഖര്‍ദങ് പ്രദേശത്ത് വച്ചാണ് ഹിമപാതം സംഭവിച്ചിരിക്കുന്നത്. വിനോദസഞ്ചാരികളാണ് കുടുങ്ങിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ജില്ലാ ഭരണകൂടവും പോലീസും സംസ്ഥാന ദുരന്തനിവാരണ സേനയും ഒന്നിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഇവര്‍ സഞ്ചരിച്ച സ്‌കോര്‍പ്പിയോ വാഹനം മഞ്ഞുമലയില്‍ ഇടിക്കുകയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി അധികൃതര്‍ പുറത്തു വിട്ടിട്ടില്ല.
ലേയേയും ഷയോക്ക് നുബ്രാ താഴ്വരകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന പാതയാണ് ഖര്‍ദൂങ്ങ് ലാ. ഇന്ത്യയിലെ എറ്റവും ഉയരത്തിലുള്ള പാതയാണിത്.
from mangalam.com http://bit.ly/2sBCf5X
via IFTTT
No comments:
Post a Comment