ഗാനരചയിതാവ് നോര്‍മാന്‍ ഗിംബെല്‍ അന്തരിച്ചു; മണ്‍മറഞ്ഞത് ഓസ്‌കാര്‍, ഗ്രാമി പുരസ്‌കാര ജേതാവ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 29, 2018

ഗാനരചയിതാവ് നോര്‍മാന്‍ ഗിംബെല്‍ അന്തരിച്ചു; മണ്‍മറഞ്ഞത് ഓസ്‌കാര്‍, ഗ്രാമി പുരസ്‌കാര ജേതാവ്

ന്യുയോര്‍ക്ക്: ഓസ്‌കാര്‍, ഗ്രാമി പുരസ്‌കാര ജേതാവും ഹോളിവുഡ് ഗാനരചയിതാവ് നോര്‍മാന്‍ ഗിംബെല്‍ അന്തരിച്ചു. 91 വയസ്സായിരുന്നു. 'കില്ലിംഗ് മീ സോഫ്ട്‌ലി..' എന്ന അദ്ദേഹത്തിന്റെ ഗാനം ഏറെ പ്രശസ്തമായിരുന്നു. 'എഴുത്തുകൊണ്ട് അനുഗൃഹീതനായിരുന്നു നോര്‍മാന്‍’ എന്ന് മ്യൂസിക് റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ ബിഎംഐ അനുസ്മരിച്ചു.

കാലിഫോര്‍ണിയയിലെ മൊന്റെസിറ്റോയില്‍ ഈ മാസം 19നായിരുന്നും മരണമെന്ന് മകന്‍ ടോണി ഗിംബെല്‍ അറിയിച്ചു. ബ്രൂക്ക്‌ലിനില്‍ ജനിച്ച നോര്‍മാന്‍ മ്യൂസിക് പ്രസാധകരായ ഡേവിഡ് ബ്ലൂം, എഡ്‌വിന്‍ എച്ച്. മോറീസ് എന്നിവര്‍ക്കൊപ്പമാണ് കരിയര്‍ തുടങ്ങുന്നത്. 1956ല്‍ ഹിറ്റായ കനേഡിയന്‍ സണ്‍സെറ്റിന് രചന നിര്‍വഹിച്ചതും നോര്‍മാന്‍ ആയിരുന്നു.

സിനിമയ്‌ക്കൊപ്പം ടെലിവിഷന്‍ മേഖലയിലും സജീവമായിരുന്നു. ലാവെനെ ആന്റ് ഷിര്‍ലെ, വണ്ടര്‍ വുമണ്‍, എച്ച്ആര്‍ പഫന്‍സ്റ്റഫ് തുടങ്ങിയ ജനപ്രിയ ഷോകള്‍ക്കും ഗാനങ്ങള്‍ എഴുതി.

ചാഴ്‌സ് ഫോക്‌സിനൊപ്പം ചേര്‍ന്ന് ഏറെക്കാലം പ്രവര്‍ത്തിച്ചു. ഇരുവരും ചേര്‍ന്ന് 1973ല്‍ ഇറക്കിയ കില്ലംഗ് മീ സോഫ്ട്‌ലി ഗ്രാമി പുരസ്‌കാരത്തിന് അര്‍ഹമായിരുന്നു. ഇറ്റ് ഗോസ് ലൈക്ക് ഇറ്റ് ഗോസ് എന്നീ ഗാനത്തിനാണ് 1997ല്‍ മികച്ച ഗാനത്തിനുള്ള ഓസ്‌കാര്‍ നേടിയത്. നോര്‍മ റായ് എന്ന ചിത്രത്തിന് വേണ്ടി ജെന്നിഫര്‍ വാണ്‍സ് ആണ് ഗാനം ആലപിച്ചത്.



from mangalam.com http://bit.ly/2VgP1UP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages