ന്യൂഡല്‍ഹി: ഹനുമാനെക്കുറിച്ചുള്ള വിവാദപരാമര്‍ശങ്ങള്‍ അവസാനിപ്പിക്കണആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍. ഹനുമാനെ രാഷ്ട്രീയമായി ഉപയോഗിച്ചത് കൊണ്ടാണ് മൂന്ന് സംസ്ഥാനങ്ങളില്‍ ബിജെപിക്ക് ഭരണം നഷ്ടമായതെന്നും രാജ് ബബ്ബാര്‍ പറഞ്ഞു.
ഹനുമാനെ കുറിച്ച് ആലോചിച്ച് ബിജെപി അസ്വസ്ഥരാകേണ്ടതില്ല. അദ്ദേഹത്തിന്റെ വാലുകൊണ്ടുള്ള തട്ടുകൊണ്ട് ബിജെപിക്ക് മൂന്ന് സംസ്ഥാനങ്ങള്‍ നഷ്ടമായിരിക്കുകയാണ്. ഇപ്പോള്‍ നിങ്ങളുടെ ലങ്ക കത്തുകയാണെന്ന് രാജ് ബബ്ബാര്‍ പറഞ്ഞു.
രാജസ്ഥാനിലെ ആള്‍വാറില്‍ റാലിയെ അഭിസംബോധന ചെയ്യവേ ഹനുമാന്‍ ദളിതകനായിരുന്നുവെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഭിപ്രായപ്പെട്ടിരുന്നു. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ഷെഡ്യൂള്‍ഡ് ട്രൈബ്‌സ് ദേശീയ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ആദിവാസി ആയിരുന്നുവെന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു.
from mangalam.com http://bit.ly/2CxhRJh
via IFTTT
No comments:
Post a Comment