ഐ.എം വിജയന്റെ സഹോദരന്‍ കൃഷ്ണന്‍ വാഹനാപകടത്തില്‍ മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 15, 2018

ഐ.എം വിജയന്റെ സഹോദരന്‍ കൃഷ്ണന്‍ വാഹനാപകടത്തില്‍ മരിച്ചു

തൃശൂർ:ഫുട്ബോൾ താരം ഐ.എം വിജയന്റെ മൂത്ത സഹോദരൻ കുറ്റുമുക്ക് ഐനിവളപ്പിൽ കൃഷ്ണൻ(വിജു-52) അപകടത്തിൽ മരിച്ചു. തൃശൂർ നഗരത്തിലുണ്ടായ വാഹനാപകടത്തെ തുടർന്നാണ് മരണം. വെള്ളിയാഴ്ച രാത്രി 10.30ന് അക്വാട്ടിക് കോംപ്ലകസിനടുത്തുള്ള താത്കാലിക ബസ് സ്റ്റാൻഡിന് സമീപത്തെ ജങ്ഷനിൽ വച്ച് ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിജുവിനെ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച പുലർച്ചെ ഒന്നേമുക്കാലോടെ മരിച്ചു. കുട്ടനെല്ലൂർ ഔഷധിയിലെ ജീവനക്കാരനായിരുന്നു. വിജു സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഹർത്താലായതിനാൽ ബസ് കിട്ടാതെ വഴിമധ്യേ വിജുവിനൊപ്പം ബൈക്കിൽ കയറിയ എ.ആർ ക്യാംപിലെ പോലീസുകാരൻ വൈക്കം ഇല്ലിക്കൽ വീട്ടിൽ ലിഗേഷ്(31) പരിക്കുകളോടെ രക്ഷപെട്ടു. അപകടത്തിനിടയാക്കിയ കാർ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു. ലതയാണ് വിജുവിന്റെ ഭാര്യ. മക്കൾ: കാവ്യ, കിരൺ, കൈലാസ്. Content highlights:I M Vijayans Brother, Viju


from mathrubhumi.latestnews.rssfeed https://ift.tt/2QSBK5q
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages