തന്ത്രി ഇരിക്കുന്നിടത്ത് അയ്യപ്പന്‍ ഇരിക്കുമോ എന്നകാര്യം സംശയം - വിമര്‍ശവുമായി മന്ത്രി ജി സുധാകരന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 2, 2018

തന്ത്രി ഇരിക്കുന്നിടത്ത് അയ്യപ്പന്‍ ഇരിക്കുമോ എന്നകാര്യം സംശയം - വിമര്‍ശവുമായി മന്ത്രി ജി സുധാകരന്‍

ആലപ്പുഴ: ശബരില തന്ത്രിക്കെരെ രൂക്ഷ വിമർശവുമായി മന്ത്രി ജി.സുധാകരൻ. ശബരിമലയിൽ ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്ന കഴുതകൾക്കുള്ള ചൈതന്യം പോലും തന്ത്രിമാർക്കില്ലെന്ന് അദ്ദേഹം ആരോപിച്ചു. തന്ത്രിമാർക്ക് അയ്യപ്പനോടല്ല കൂറ്. അയ്യപ്പനോട് കൂറുള്ള ആളുകൾ അയ്യപ്പനെ അവിടെ വെച്ച് പൂട്ടി താക്കോലും കൊണ്ട് പോകുമെന്ന് പറയില്ല. ഈ തന്ത്രി ഇരിക്കുന്നിടത്ത് അയ്യപ്പൻ ഇരിക്കുമോ എന്ന കാര്യം സംശയമാണ് - മന്ത്രി സുധാകരൻ പറഞ്ഞു. വില്ലുവണ്ടിയുടെ 125-ാം വാർഷികത്തോടനുബന്ധിച്ച് ചേരമാൻ മഹാസഭ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിൽ ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്നത് അവിടുത്തെ കഴുതകളാണ്. ഭാരമെല്ലാം ചുമന്ന് തളർന്ന് പമ്പയാറ്റിൽ കിടക്കുന്ന അവയുടെ ചൈതന്യം പോലും ഈ തന്ത്രിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അമ്പലത്തെ സമര വേദിയാക്കാനാവില്ല. സവർണ ബ്രാഹ്മണ പൗരോഹിത്യത്തിന്റെ അന്തിമ മണിമുഴക്കത്തിന് ആരംഭംകുറിച്ചിരിക്കുകയാണ് കേരളത്തിലെന്നും സുധാകരൻ കൂട്ടിച്ചേർത്തു. Content Highlights:G.sudhakaran, sabarimala chief priest


from mathrubhumi.latestnews.rssfeed https://ift.tt/2Q454X3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages