ന്യൂഡല്‍ഹി: മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യനെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. ഹൈദരാബാദിലെ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസില്‍ നിന്നുള്ള സാമ്പത്തികവിദഗ്ധനാണ് കൃഷ്ണമൂര്‍ത്തി. മൂന്ന് വര്‍ഷത്തേക്കാണ് പുതിയ നിയമനം. ഈ വര്‍ഷം ജൂലൈയില്‍ സ്ഥാനമൊഴിഞ്ഞ അരവിന്ദ് സുബ്രഹ്മണ്യന് പകരക്കാരനായാണ് കൃഷ്ണമൂര്‍ത്തിയുടെ നിയമനം.
ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസില്‍ നിലവില്‍ അസോസിയേറ്റ് പ്രൊഫസറും ഐ.എസ്.ബിയിലെ സെന്റര്‍ ഫോര്‍ അനലിറ്റിക്കല്‍ ഫിനാന്‍സിന്റെ ഡയറക്ടറുമാണ് സുബ്രഹ്മണ്യന്‍. സെബിയുടെ സ്റ്റാന്‍ഡിംഗ് കമ്മറ്റി അംഗവുമാണ്. നേരത്തെ ജെ.പി മോര്‍ഗനിലും ഐ.സി.ഐ.സി ലിമിറ്റഡിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
from mangalam.com https://ift.tt/2Qi9dqA
via IFTTT
No comments:
Post a Comment