മോദിക്ക് വോട്ട് ചെയ്യൂ.. ബി.ജെ.പിക്ക് വോട്ട് ചോദിച്ച് വിദേശ രാജ്യങ്ങളില്‍നിന്നും ഫോണ്‍ കോളുകള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 25, 2018

മോദിക്ക് വോട്ട് ചെയ്യൂ.. ബി.ജെ.പിക്ക് വോട്ട് ചോദിച്ച് വിദേശ രാജ്യങ്ങളില്‍നിന്നും ഫോണ്‍ കോളുകള്‍

വാഷിങ്ങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും അധികാരത്തില്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് വിദേശരാജ്യങ്ങളില്‍ നിന്നും ഫോണ്‍ കോളുകള്‍. യു.എസില്‍ സ്ഥിരതാമസമാക്കിയ ഇന്ത്യക്കാരും മോദിക്ക് വേണ്ടി രംഗത്തിറങ്ങിയിട്ടുണ്ട്.

ബി.ജെ.പിക്ക് വേണ്ടി വോട്ട് ചെയ്യുന്നതിനും ഇക്കാര്യം മണ്ഡലത്തിലാകെ പ്രചരിപ്പിക്കുന്നതിനുമാണ് ഫോണ്‍ വിളിക്കുന്നവരോട് നിര്‍ദേശിക്കുന്നതെന്നും 2011ല്‍ യു.എസ് പൗരത്വം നേടിയ ഐ.ടി ഉദ്യോഗസ്ഥന്‍ മധു ബെല്ലാം പറഞ്ഞു. ഇതിനു വേണ്ടി മധു ബെല്ലാം ജന്മ നാടായ ഹൈദരാബാദിലുള്ള 1500 പേരുമായി ബന്ധപ്പെട്ടു.

ബി.ജെ.പി ശേഖരിച്ച് നല്‍കിയ നമ്പരുകളിലേക്കാണ് കോളുകള്‍ ചെയ്തിരിക്കുന്നതെന്ന് മധു വെളിപ്പെടുത്തി. തങ്ങള്‍ക്ക് ജന്മ നാട്ടില്‍ പോയി വോട്ട് ചെയ്യാന്‍ സാധിക്കില്ലെങ്കിലും തങ്ങളാല്‍ കഴിയാവുന്ന സഹായം ഫോണ്‍ വഴി ചെയ്യുമെന്നാണ് ഇവര്‍ പറയുന്നത്.



from mangalam.com http://bit.ly/2BFExVP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages