ട്രംപിനെ നിങ്ങളെന്തിന് ഇഡിയറ്റാക്കി? ഗൂഗിള്‍ സി.ഇ.ഒ യോട് അമേരിക്കന്‍ സെനറ്റ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 13, 2018

ട്രംപിനെ നിങ്ങളെന്തിന് ഇഡിയറ്റാക്കി? ഗൂഗിള്‍ സി.ഇ.ഒ യോട് അമേരിക്കന്‍ സെനറ്റ്

ന്യൂയോർക്ക്: ഗൂഗിൾ ട്രോളാറുണ്ടോ? ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രിയെന്ന് തിരഞ്ഞാൽ ഒരിടയ്ക്ക് നരേന്ദ്രമോദിയുടെ പേരാണ് കാണിച്ചിരുന്നത്. ഇഡിയറ്റ് എന്നടിച്ചാൽ യു.എസ്. പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ചിത്രങ്ങളും ആദ്യം തെളിഞ്ഞിരുന്നു. ആർക്കായാലും സംശയം തോന്നില്ലേ? കഴിഞ്ഞദിവസം ഗൂഗിൾ സി.ഇ.ഒ. സുന്ദർ പിച്ചൈയോട് േെഡമാക്രാറ്റിക് പാർട്ടിയിലെ വനിതാ സെനറ്ററായ സോ ലൊഫ്ഗ്രെനും ഈ സംശയം ഉന്നയിച്ചു. ഒപ്പം, ലാപ്ടോപ്പിൽ ഇഡിയറ്റ് എന്ന് ടൈപ്പ് ചെയ്യുകയും സ്ക്രീനിൽ തെളിഞ്ഞ ട്രംപിന്റെ ഫോട്ടോ കാട്ടിക്കൊടുക്കുകയും ചെയ്തു. സെനറ്റിന്റെ നിയമകാര്യ കമ്മിറ്റിക്കു മുമ്പാകെ വിശദീകരണം നൽകാനെത്തിയതായിരുന്നു സുന്ദർ. പക്ഷപാതപരമായ രാഷ്ട്രീയസമീപനം ഗൂഗിൾ സെർച്ചിന്റെ അൽഗോരിതങ്ങൾക്കില്ലെന്ന് പിച്ചൈ അറിയിച്ചപ്പോൾ, എന്താണ് ഈ അൽഗോരിതമെന്ന അടുത്ത ചോദ്യം. ഒരു വാക്ക് സെർച്ച് ചെയ്യുമ്പോൾ ഇരുനൂറിലധികം വിവരങ്ങൾ കണക്കിലെടുത്ത് ഏറ്റവും അനുയോജ്യമായ ഉത്തരത്തിലേക്ക് എത്തും. പ്രസക്തി, പ്രചാരം, ഉപയോഗിക്കുന്ന വാചകം എന്നിങ്ങനെയുള്ള ഘടകങ്ങൾ കണക്കിലെടുത്ത് അതിനോട് ഏറക്കുറെ അടുത്തു നിൽക്കുന്ന ഉത്തരം കണ്ടെത്തുകയാണ് ചെയ്യുന്നത് -പിച്ചൈ വിവരിച്ചു. സെർച്ചിൽ ലഭ്യമാകുന്ന ഉത്തരത്തിൽ കൃത്രിമത്വം നടത്താൻ എപ്പോഴെങ്കിലും ഏതെങ്കിലും ജീവനക്കാരനു നിർദേശം നൽകിയിട്ടുണ്ടോയെന്നായിരുന്നു മറ്റൊരു സെനറ്ററുടെ ചോദ്യം. ഒരുപാടു ഘടകങ്ങൾ ചേരുന്ന പ്രക്രിയയാണതെന്നും അതിനാൽ തന്നെ ഒരു വ്യക്തിക്കോ, സംഘത്തിനോ, ഒരു തരത്തിലുള്ള ഇടപെടലുകളും ഇതിൽ നടത്താനാവില്ലെന്നും പിച്ചൈ ഉറപ്പിച്ചുപറഞ്ഞു. ഗൂഗിൾ ബോംബിങ് എന്ന സൈബർ ആക്രമണത്തിന്റെ ഫലമായാണ് ഗൂഗിൾ സെർച്ച് ഫലങ്ങൾ ഇങ്ങനെ വഴിതെറ്റുന്നത്. content highlights:Google 'Idiot' and Trump Pics Show Up – Sundar Pichai Explains Why


from mathrubhumi.latestnews.rssfeed https://ift.tt/2RT3PXu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages