ഷാ ഷ്യുയി പോ:കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് നോട്ടുകളുടെ വർഷം. പറന്നെത്തിയ നോട്ടുകൾ വാരിക്കൂട്ടാൻ ആളുകൾ തിക്കിത്തിരക്കി. എല്ലാത്തിനൊടുവിൽ കാശ് വർഷിച്ചയാൾ അറസ്റ്റിലുമായി. ഹോങ്കോങ്ങിലാണ് സംഭവം.എൻഡിടിവിയാണ് ഇത് റിപ്പോർട്ട് ചെയ്തത്. 24 കാരനായ വോങ് ചിങ് കിറ്റ് ആണ് നോട്ടുവർഷം നടത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം ഷാം ഷുയി പോ നഗരത്തിലേക്ക് ലംബോർഗിനി കാറിലാണ് കാശ് അടുക്കിവച്ച് ഇയാൾ എത്തിയത്. ബിറ്റ്കോയിൻ ഇടപാടിലൂടെയാണ് വോങ് കോടീശ്വരനായത്. ഇന്ത്യൻ രൂപയിൽ കണക്കാക്കിയാൽ ഏകദേശം 18 ലക്ഷത്തോളം രൂപയുടെ കറൻസി നോട്ടുകളാണ് ഇയാൾ താഴേക്ക് വർഷിച്ചത്. പോലീസ് അറസ്റ്റ് ചെയ്യാനെത്തിയതും കൂട്ടിക്കൊണ്ടുപോകുന്നതുമെല്ലാം ഇയാൾ ഫെയ്സ്ബുക്കിലൂടെ ലൈവ് ചെയ്യുകയും ചെയ്തു. പണക്കാരെ തട്ടിച്ച് പാവങ്ങളെ സഹായിക്കായിരുന്നു തന്റെ ഉദ്ദേശ്യമെന്നും ഇയാൾ അവകാശപ്പെട്ടു. എന്നാൽ കക്ഷി അത്ര സത്യസന്ധനൊന്നുമല്ലെന്നും വെറും പബ്ലിസിറ്റ് സ്റ്റണ്ട് മാത്രമാണ് ഉണ്ടായതെന്നും ഏഷ്യ ക്രിപ്റ്റോ ടുഡേ അഭിപ്രായപ്പെടുന്നു Content Highlights:Millionaire Throws Cash From Top Of Building,Video Is Viral
from mathrubhumi.latestnews.rssfeed https://ift.tt/2QBPkLb
via
IFTTT
No comments:
Post a Comment