ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ പാക് ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തോയിബയാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ കുറ്റസമ്മതം. അന്താരാഷ്ട്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇമ്രാന്റെ തുറന്നുപറച്ചില്‍. ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ വിചാരണ കൂടാതെ പാകിസ്ഥാനില്‍ വിഹരിക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കുമെന്നും ഇതിനായി കേസിന്റെ വിശദാംശങ്ങള്‍ പരിശോധിച്ച് വരികയാണെന്നും ഇമ്രാന്‍ പറഞ്ഞു.
ഇന്ത്യയില്‍ നിന്നുള്ള സിഖ് വിശ്വാസികള്‍ക്ക് വിസരഹിതമായി തീര്‍ത്ഥാടനം നടത്താന്‍ കര്‍തര്‍പൂര്‍ ഇടനാഴി തുറന്നു കൊടുത്തു. ഇന്ത്യയിലെ പൊതുതിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ പുനരാരംഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഇമ്രാന്‍ പറഞ്ഞു.
ഈ വര്‍ഷം മെയ് മാസത്തില്‍ പാക്കിസ്ഥാന്റെ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും ഭീകരാക്രമണത്തിന് പിന്നിലെ പാക് പങ്കാളിത്തം തുറന്നു സമ്മതിച്ചിരുന്നു. പാക് മാധ്യമമായ ഡോണ്‍ ന്യുസിനോട് സംസാരിക്കുമ്പോഴാണ് നവാസ് ഷെരീഫ് ഇക്കാര്യം സമ്മതിച്ചത്.
from mangalam.com https://ift.tt/2RF6Tq9
via IFTTT
No comments:
Post a Comment