'കാവല്‍ക്കാരന്‍ കള്ളനല്ലെന്ന് തെളിഞ്ഞു', രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞേതീരു- അമിത് ഷാ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 14, 2018

'കാവല്‍ക്കാരന്‍ കള്ളനല്ലെന്ന് തെളിഞ്ഞു', രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞേതീരു- അമിത് ഷാ

ന്യൂഡൽഹി: റഫാൽ കരാറിൽ അഴിമതി ആരോപണം ഉന്നയിച്ച കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ. അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ സുപ്രീം കോടതി തള്ളിയതിന് പിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ നേട്ടത്തിനായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നുണകൾ പ്രചരിപ്പിക്കുകയായിരുന്നുവന്നും രാജ്യത്തെ തെറ്റിധരിപ്പിക്കാനായി നടത്തിയ ഏറ്റവും വലിയ ശ്രമമായിരുന്നു അതെന്നും അമിത് ഷാ പറഞ്ഞു. സത്യം സുപ്രീം കോടതിയിൽ തെളിഞ്ഞു. വിധി വന്നതിന് പിന്നാലെ രാഹുൽ ഗാന്ധി മൗനത്തിലായെന്നും അമിത് ഷാ പരിഹസിച്ചു. ദേശീയ സുരക്ഷയെ അപകടപ്പെടുത്തിയതിന് രാഹുൽ ഗാന്ധി തീർച്ചയായും മാപ്പ് പറഞ്ഞേതീരൂവെന്ന് അമിത് ഷാ പറഞ്ഞു. റഫാൽ കരാറിൽ ഒഫ്സെറ്റ് പങ്കാളിയെ തിരഞ്ഞെടുക്കുന്നതിൽ യാതൊരു പങ്കുമില്ലെന്ന് കേന്ദ്രസർക്കാർ ആവർത്തിച്ച് പറഞ്ഞിരുന്നതാണ്, അത് ഇപ്പോൾ സുപ്രീം കോടതിയിൽ വീണ്ടും തെളിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. എന്തിന്റെ അടിസ്ഥാനത്തിലാണ്രാഹുൽ ഗാന്ധി റഫാൽ കരാറിനെതിരെ ആരോപണം ഉന്നയിച്ചതെന്ന് വ്യക്തമാക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധിക്ക് ആരോപണം ഉന്നയിക്കാൻ വിവരങ്ങൾ ലഭിച്ചതെവിടെ നിന്നാണെന്ന് അറിയാൻ രാജ്യത്തെ ജനങ്ങൾക്ക് ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാവൽക്കാരൻ കള്ളനല്ലെന്ന് തെളിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതിയിൽ സത്യം വിജയിച്ചെന്നും ജനങ്ങളോടും സൈനികരോടും രാഹുൽ ഗാന്ധി മാപ്പ് പറയണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. റഫാൽ ഇടപാടിനെക്കുറിച്ച് പാർലമെന്റിൽ ചർച്ചയ്ക്ക് തയ്യാറാകാത്ത കോൺഗ്രസിനെ അമിത് ഷാ വിമർശിച്ചു. ചർച്ച നടത്താൻ നിരവധി അവസരങ്ങളുണ്ടായിരുന്നു. രാജ്യത്തിന് അതിലൂടെ യാഥാർഥ്യംമനസിലാക്കാനാകുമായിരുന്നു. ചർച്ചകൾക്ക് ശേഷമാണ് ജെപിസി രൂപികരിക്കേണ്ടത്. എന്നാൽ കോൺഗ്രസ് ചർച്ചയിൽ നിന്ന് ഒളിച്ചോടുകയാണെന്നും അമിത് ഷാ ആരോപിച്ചു. Content Highlights: Rafale Deal, Amith Sha, Rahul Gandhi, Nrendra Modi, supreme Court


from mathrubhumi.latestnews.rssfeed https://ift.tt/2PAntWk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages