വിദ്യാര്‍ത്ഥികളുടെ വായ സെല്ലോടേപ്പുകൊണ്ട് ഒട്ടിച്ചു: അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 8, 2018

വിദ്യാര്‍ത്ഥികളുടെ വായ സെല്ലോടേപ്പുകൊണ്ട് ഒട്ടിച്ചു: അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

ഗുരുഗ്രാം: വിദ്യാർത്ഥികളുടെ വായ സെല്ലോടേപ്പ് വച്ച് ഒട്ടിച്ചതിനെ തുടർന്ന് സ്വകാര്യ സ്കൂളിലെ അധ്യാപികയെ സസ്പെന്റ് ചെയ്തു. കുട്ടികൾ മോശം വാക്കുകൾ ക്ലാസിൽ ഉപയോഗിച്ചതിനെ തുടർന്നായിരുന്നു ഹരിയാനയിലെ ഗുരുഗ്രാമിലെ പ്രൈമറി സ്കൂൾ അധ്യാപികയുടെ ഈ പ്രവൃത്തി. നാല് വയസുള്ള ഒരു പെൺകുട്ടിയെയും ആൺകുട്ടിയെയുമാണ് അധ്യാപിക വായ ഒട്ടിച്ച ശേഷം ക്ലാസിൽ ഇരുത്തിയത്. ഒക്ടോബറിലാണ് സംഭവം. സെല്ലോടേപ്പു കൊണ്ട് വായ മൂടിയ നിലയിൽ കുട്ടികൾ ക്ലാസിൽ ഇരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേ തുടർന്ന് കുട്ടികളുടെ മാതാപിതാക്കൾ സ്കൂൾ മാനേജ്മെന്റിൽ പരാതിപ്പെട്ടു. മാതാപിതാക്കളുടെ പരാതിയെ തുടർന്ന് സംഭവം അന്വേഷിച്ച ശേഷം അധ്യാപികയെ സ്കൂൾ മാനേജ്മെന്റ് സസ്പെന്റ് ചെയ്യുകയായിരുന്നു. Content Highlight: Teacher Tapes Mouths Of 2 Primary Students


from mathrubhumi.latestnews.rssfeed https://ift.tt/2zNDF1x
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages