രാജ്യത്തെ വൈദ്യുതി ബില്ലുകള്‍ ഇനി പ്രീപെയ്ഡ് ആക്കുമെന്ന് കേന്ദ്രമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 24, 2018

രാജ്യത്തെ വൈദ്യുതി ബില്ലുകള്‍ ഇനി പ്രീപെയ്ഡ് ആക്കുമെന്ന് കേന്ദ്രമന്ത്രി

ന്യുഡല്‍ഹി: രാജ്യത്തെ വൈദ്യുതി ബില്ലുകള്‍ ഇനി പ്രീപെയ്ഡ് ആകുന്നു. പ്രീപെയ്ഡ് ഇലക്ട്രിസിറ്റി റീചാര്‍ജ് കാര്‍ഡുകള്‍ അവതരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു. ഏപ്രില്‍ അവസാനം മുതല്‍ പ്രീപെയ്ഡ് സംവിധാനം നിലവില്‍ വന്നേക്കും. കേന്ദ്ര ഊര്‍ജ വകുപ്പ് മന്ത്രി ആര്‍.കെ സിംഗ് അറിയിച്ചതാണിക്കാര്യം. പ്രീപെയ്ഡ് സംവിധാനം വൈദ്യുതി മോഷണം തടയുകയും. പാവപ്പെട്ടവര്‍ക്ക് കൂടുതല്‍ ഉപകാരപ്രദവുമാണെന്ന് മന്ത്രി പറഞ്ഞു.

മീറ്ററിംഗ് സംവിധാനം ഇന്റര്‍നെറ്റ് അധിഷ്ടിതമാക്കാന്‍ ആലോചിക്കുന്നതായി കേന്ദ്രമന്ത്രി പറഞ്ഞു. എന്നാല്‍ സാങ്കേതികവിദ്യയുടെ അപര്യാപ്തതയുണ്ട്. ഈ സര്‍ക്കാരിന്റെ കാലത്ത് 2.26 കോടി ഉപഭോക്താക്കളാണ് പുതിയതായി എത്തിയത്. ഇത് റെക്കോര്‍ഡാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഉപഭോക്താക്കളുടെ എണ്ണം റെക്കോര്‍ഡ് നിരക്കില്‍ വര്‍ധിച്ചതോടെ വൈദ്യുതി വിതരണ കമ്പനികള്‍ക്ക് ബില്ലിംഗ് സംവിധാനം പുറംകരാര്‍ കൊടുക്കേണ്ടി വന്നു. അതിനാല്‍ അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ സ്മാര്‍ട്ട് പ്രീപെയ്ഡ് മീറ്ററുകള്‍ നിര്‍ബന്ധിതമാക്കുകയാണെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.



from mangalam.com http://bit.ly/2GQo8Eb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages