പി.കെ ശശിയെ വെള്ളപൂശുന്ന അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്‌ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 15, 2018

പി.കെ ശശിയെ വെള്ളപൂശുന്ന അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്‌

തിരുവനന്തപുരം: ലൈംഗിക ആരോപണ പരാതിയിൽ പി.കെ ശശിഎം.എൽ.എയെ വെള്ളപൂശിക്കൊണ്ടുള്ള സിപിഎം അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പുറത്ത്. അന്വേഷണകമ്മീഷൻ റിപ്പോർട്ടിന്റെ പകർപ്പ് മാതൃഭൂമി ന്യൂസിന് ലഭിച്ചു. പരാതിക്കാരിയായ യുവതിക്ക് എതിരായ പരാമർശമാണ് റിപ്പോർട്ടിൽ കൂടുതലുള്ളത്. യുവതി ശശിക്കെതിരായി ഉന്നയിച്ച പരാതിക്ക് പിന്നിലുള്ളത് ബാഹ്യസമ്മർദ്ദമാണ് എന്നാണ് കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നത്. ശശി യുവതിയോട് പെരുമാറിയതൊന്നും ദുരുദ്ദ്യേശത്തോടെയല്ല. യുവതിയെ നിർബന്ധമായി 5000 രൂപ എൽപ്പിച്ചത് വോളന്റിയർമാരുടെ കാര്യങ്ങൾ നോക്കാൻ വേണ്ടിയാണ്. മണ്ണാർക്കാട് നടന്ന സമ്മേളനത്തിൽ റെഡ് വോളന്റിയർമാരുടെ ചുമതല ആ യുവതിക്കായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. തിരക്കുള്ള സമയത്ത് പാർട്ടി ഓഫീസിൽ വച്ച് ശശി യുവതിയോട് മോശമായി പെരുമാറിയെന്ന് കരുതാനാവില്ലെന്നാണ് റിപ്പോർട്ടിലുള്ളത്. യുവതിയെ ഏരിയാകമ്മിറ്റി ഓഫീസിലേക്ക് വിളിച്ചതിൽ അസ്വാഭാവികത ഉണ്ടെന്ന് കരുതാനാവില്ല. പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് പല നേതാക്കളും കമ്മീഷന് മൊഴി നൽകി. സ്വമേധയാ യുവതി പരാതി നൽകിയതാണെന്ന് കരുതാനാവില്ല എന്നും റിപ്പോർട്ടിലുണ്ട്. പി.കെ.ശശി അപമര്യാദയായി പെരുമാറിയതിന് സാക്ഷികളില്ല, യുവതിയുടെ വിശദീകരണങ്ങൾ പൊരുത്തപ്പെടുന്നില്ല തുടങ്ങിയ വാദങ്ങളും യുവതിയുടെ പരാതിയെ ഖണ്ഡിച്ചുകൊണ്ട് റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2LijQnl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages