ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ മുന്‍ കല്‍ക്കരി വകുപ്പ് സെക്രട്ടറി എച്ച.സി.ഗുപ്തയ്ക്ക് മൂന്നു വര്‍ഷം തടവ്. ഉന്നത ഉദ്യോഗസ്ഥരായിരുന്ന കെഎസ്‌ക്രോഭ, കെസി സാംറിയ എന്നിവര്‍ക്കു മൂന്നു വര്‍ഷം വീതം തടവും ലഭിച്ചു. പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.
വികാഷ് മെറ്റല്‍സ് ആന്‍ഡ് പവര്‍ ലിമിറ്റഡ് എംഡി വികാസ് പട്‌നി, കമ്പനി പ്രതിനിധി ആനന്ദ് മല്ലിക് എന്നിവര്‍ നാല് വര്‍ഷം തടവ് അനുഭവിക്കണം. കമ്പനിയോട് ഒരു ലക്ഷം രൂപ പിഴ അടയ്ക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. പശ്ചിമ ബംഗാളിലെ മൊയിറ, മധുഝോര്‍ കല്‍ക്കരിപ്പാടങ്ങള്‍ വികാഷ് മെറ്റല്‍സ് ആന്‍ഡ് പവര്‍ ലിമിറ്റഡിന് അനുവദിച്ചതിലെ അഴിമതിയാണ് കേസിന് ആധാരം.
from mangalam.com https://ift.tt/2AUEg0U
via IFTTT
No comments:
Post a Comment