ന്യൂഡൽഹി: രാജ്യത്ത് സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വ്യാജസന്ദേശങ്ങൾ ആൾക്കൂട്ട ആക്രമണങ്ങൾക്ക് കാരണമാകുന്ന സാഹചര്യത്തിൽ ബോധവൽക്കരണ വീഡിയോയുമായി വാട്സ്ആപ്പ്. ഇത്തരം ആക്രമണങ്ങൾ ആവർത്തിക്കുകയും നിരവധി പേർ കൊല്ലപ്പെടുകയും ചെയ്തതോടെ സർക്കാർ കമ്പനിക്ക് അന്ത്യശാസനം നൽകിയിരുന്നു. പത്രങ്ങളിലും റേഡിയോയിലും പരസ്യങ്ങൾ നൽകിയതിന് പിന്നാലെ ആദ്യമായാണ് ടെലിവിഷനിൽ പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ടത്. ഒമ്പത് ഭാഷകളിൽ ചാനലുകൾക്ക് പുറമെ ഫെയ്സ്ബുക്ക് വഴിയും യൂട്യൂബ് വഴിയും വീഡിയോകൾ പ്രചരിപ്പിക്കും. സിനിമാ സംവിധായകനായ ശിർഷ ഗുഹ തകുർത്തയാണ് പ്രചാരണ ചിത്രങ്ങൾ സംവിധാനം ചെയ്തത്. 2019ലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് മുന്നോടിയായാണ് ഈ ബോധവൽക്കരണമെന്നും വാട്സ്ആപ്പ് അധികൃതർ അറിയിച്ചു. 60 സെക്കന്റ് വീതമുള്ള മൂന്ന് വീഡിയോ പരസ്യങ്ങളാണ് വാട്സ്ആപ്പ് ചാനലുകൾ വഴി പുറത്തു വിടുന്നത്. രാജസ്ഥാൻ, തെലങ്കാല തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിലാണ് തിങ്കളാഴ്ച ബോധവൽക്കരണ പരസ്യങ്ങൾ നൽകിത്തുടങ്ങിയത്. രാജ്യത്തെ പ്രധാന പത്രങ്ങളിൽ മുഴുപ്പേജ് ബോധവൽക്കരണ പരസ്യങ്ങൾ വാട്സ്ആപ്പ് നേരത്തേ നൽകിയിരുന്നു. ആൾക്കൂട്ട ആക്രമണത്തിൽ കൂടുതൽ പേർ കൊല്ലപ്പെട്ട ബിഹാർ, ജാർഖണ്ഡ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ 46 റേഡിയോ സ്റ്റേഷനുകൾ വഴി ഓഗസ്റ്റ് 29നാണ് ബോധവൽക്കരണം തുടങ്ങിയത്. രണ്ടാം ഘട്ടമായി സെപ്തംബർ മുതൽ മറ്റ് സംസ്ഥാനങ്ങളിലെ 83 റേഡിയോ സ്റ്റേഷനുകൾ വഴി പ്രചാരണം തുടങ്ങി.
from mathrubhumi.latestnews.rssfeed https://ift.tt/2E9Zo7y
via
IFTTT
No comments:
Post a Comment