റായ്പൂര്‍: ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭുപേഷ് ബാഗെല്‍ ഭരണത്തിലേക്ക് കാലെടുത്തുവച്ചതേ വിവാദത്തോടെയാണ്. തന്റെ രാഷ്ട്രീയ ഉപദേശകനായി നിയമിതനായ വ്യക്തിയാണ് ഭൂപേക്ഷിനെ വിവാദത്തിലാക്കിയത്. കഴിഞ്ഞ വര്‍ഷം 'സെക്‌സ് സിഡി' വിവാദത്തില്‍പെട്ട മുതിര്‍ന്ന മാധ്യമപ്രവര്‍ത്തനായ വിനോദ് വര്‍മ്മയാണ് ഉപദേശക സംഘത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ഉപദേശക സംഘത്തിലേക്ക് വിനോദ് വര്‍മ്മ അടക്കം നാലു പേരെ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ വകുപ്പാണ് നിയമിച്ചിരിക്കുന്നത്. വര്‍മ്മയെ രാഷ്ട്രീയ ഉപദേശകനായി നിയമിച്ചപ്പോള്‍ മറ്റൊരു മാധ്യമപ്രവര്‍ത്തകന്‍ രുചിര്‍ ഗാര്‍ഗ് മാധ്യമ ഉപദേഷ്ടാവാണ്്. ഒരു ഹിന്ദി ദിനപത്രത്തിലെ എഡിറ്റര്‍ ആയിരുന്ന ഗാര്‍ഗ് നിയമസഭാ തെരഞ്ഞെടുപ്പ് കാലത്താണ് രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
ആസൂത്രണം, നയരൂപീകരണം, കൃഷി, ഗ്രാമീണ വികസനം എന്നി മേഖലകളില്‍ ഉപദേഷ്ടാവായി പ്രദീപ് ശര്‍മ്മയെ നിയമിച്ചു. പാര്‍ലമെന്ററി ഉപദേശകനായി രാജേഷ് തിവാരിയേയും നിയമിച്ചിട്ടുണ്ട്.
ഭൂപേഷ് ബാഗെലിന്റെ വിശ്വസ്തനാണ് വിനോദ് വര്‍മ്മ. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ ബി.ജെ.പി നേതാവായ പ്രകാശ് ബജാജ് നല്‍കിയ പരാതിയിലാണ് റായ്പൂര്‍ പോലീസ് ഗാസിയാബാദില്‍ നിന്ന് വര്‍മ്മയെ അറസ്റ്റു ചെയ്തത്. ബ്ലാക്ക്‌മെയില്‍ ചെയ്ത് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചുവെന്ന പരാതിയിലായിരുന്നു നടപടി.
തന്റെ നേതാവിന്റെ സിഡികള്‍ കൈവശമുണ്ടെന്ന് കാണിച്ച് തനിക്ക് നിരന്തരം അജ്ഞാത ഭീഷണി കോളുകള്‍ വരുന്നുവെന്നും പ്രകാശ് ബജാജ് പരാതിപ്പെട്ടിരുന്നു. പോലീസിന്റെ അന്വേഷണത്തില്‍ ഫോണ്‍വിളിയുടെ ഉറവിടം വിനോദ് വര്‍മ്മയാണെന്ന് കണ്ടെത്തിയിരുന്നു. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ റെക്കോര്‍ഡ് ചെയ്ത് 500 ഓളം സിഡികളും കുറച്ച് പെന്‍ഡ്രൈവുകളും കണ്ടെടുത്തിരുന്നു.
അന്നത്തെ പൊതുമരാമത്ത് മന്ത്രി രാജേഷ് മുനന്ദ് എന്ന് തോന്നിപ്പിക്കുന്നയാള്‍ ഉള്‍പ്പെട്ട ഒരു 'സെക്‌സ് സിഡി'യും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ സിഡി വ്യാജമാണെന്നും തന്റെ പ്രതിഛായ മോശമാക്കാന്‍ നിര്‍മ്മിച്ച് പ്രചരിപ്പിക്കുന്നതാണെന്നും രാജേഷ് മുനന്ദ് ആരോപിച്ചിരുന്നു. ഇതിന്റെ പേരില്‍ അന്നത്തെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ആയിരുന്ന ഭുപേഷ് ബാഗെലിനെതിരെ പരാതിയും നല്‍കിയിരുന്നു.
കേസില്‍ 60 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലീസ് പരാജയപ്പെട്ടതോടെ ഡിസംബറില്‍ വിനോദ് വര്‍മ്മ ജാമ്യത്തില്‍ പുറത്തിറങ്ങി. എന്നാല്‍ ബി.ജെ.പി സര്‍ക്കാരിന്റെ ശിപാര്‍ശ പ്രകാരം സിഡി പ്രചരിപ്പിച്ച് ഉള്‍പ്പെടെ രണ്ടു കേസുകളില്‍ സി.ബി.ഐ അന്വേഷണം ഏറ്റെടുത്തിരുന്നു.
അന്വേഷണം പുരോഗമിക്കുന്നതിനിടെ ആരോപണം നേരിട്ട റിങ്കു ഖനുജ എന്നയാള്‍ ഇക്കഴിഞ്ഞ ജൂണില്‍ ആത്മഹത്യ ചെയ്തിരുന്നു. പ്രതികള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
വിനോദ് വര്‍മ്മയ്‌ക്കൊപ്പം അറസ്റ്റിലായ ബാഗെല്‍ ആദ്യം ജാമ്യമെടുക്കാന്‍ വിസമ്മതിക്കുകയും റിമാന്‍ഡില്‍ പോവുകയും ചെയ്തിരുന്നു. തനിക്കെതിരായ കേസ് വ്യാജമായി കെട്ടിച്ചമച്ചതാണെന്ന് കോടതിയില്‍ ചൂണ്ടിക്കാട്ടി പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങുകയായിരുന്നു.
from mangalam.com http://bit.ly/2EHWEPc
via IFTTT
No comments:
Post a Comment