മന്ത്രി എ.സി മൊയ്തീന്‍ എത്തിയ വേദിയില്‍ നാമജപ പ്രതിഷേധം; കൂകി വിളിച്ച് പ്രതിഷേധക്കാരെ തുരത്തി സദസ്സിലെ സ്ത്രീകള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 5, 2018

മന്ത്രി എ.സി മൊയ്തീന്‍ എത്തിയ വേദിയില്‍ നാമജപ പ്രതിഷേധം; കൂകി വിളിച്ച് പ്രതിഷേധക്കാരെ തുരത്തി സദസ്സിലെ സ്ത്രീകള്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് മന്ത്രി എ.സി മൊയ്തീന്‍ പങ്കെടുത്ത ചടങ്ങില്‍ നാമജപ പ്രതിഷേധവുമായി സ്ത്രീകള്‍. പ്രതിഷേധവുമായി എത്തിയ സ്ത്രീകളെ കൂക്കിവിളിച്ച് സദസ്സിലിരിക്കുന്ന സ്ത്രീകള്‍ മടക്കിയയച്ചു.

കാട്ടാക്കട വീരണകാവില്‍ മന്ത്രി എ.സി മൊയ്തീന്‍ പങ്കെടുത്ത ചടങ്ങിലാണ് സ്ത്രീകള്‍ നാമജപ പ്രതിഷേധവുമായെത്തിയത്. അഞ്ചോളം സ്ത്രീകളാണ് നാമജപ പ്രതിഷേധവുമായി വേദിയിലേക്ക് എത്തിയത്. മന്ത്രി സംസാരിക്കാന്‍ എഴുന്നേല്‍ക്കവേ സ്വാമിയെ അയ്യപ്പോ എന്ന നാമജപ വിളികളോടെയാണ് യുവതികള്‍ വേദിയിലേയ്ക്ക് കയറിവന്നത്. അവര്‍ പൊയ്‌ക്കോളും ആരോ നിര്‍ബന്ധിച്ചു പറഞ്ഞയപ്പിച്ചതാണ് എന്ന് മന്ത്രി പറയുന്നുണ്ട്.

സദസ്സിലിരിക്കുന്ന സ്ത്രീകളെ നാമജപം ചൊല്ലാന്‍ ഈ അഞ്ചു സ്ത്രീകളും പ്രേരിപ്പിക്കുന്നുണ്ടെങ്കിലും ഇവരെ കൂക്കിവിളിച്ചാണ് സദസ്സിലിരുന്ന മറ്റു സ്ത്രീകള്‍ എതിരേറ്റത്. സ്ത്രീകളുടെ കൂവലിലിനെ തുടര്‍ന്ന് നാമജപ പ്രതിഷേധവുമായെത്തിയവര്‍ മടങ്ങിപ്പോകുകയായിരുന്നു.



from mangalam.com https://ift.tt/2rmlb3l
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages