മത്സ്യബന്ധന ബോട്ടില്‍ നിന്ന് ഇന്ത്യൻ നാവിക സേന ആയുധശേഖരം പിടികൂടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 9, 2018

മത്സ്യബന്ധന ബോട്ടില്‍ നിന്ന് ഇന്ത്യൻ നാവിക സേന ആയുധശേഖരം പിടികൂടി

കൊച്ചി:സൊമാലിയൻ മീൻപിടിത്ത ബോട്ടിൽ നിന്ന് നാവിക സേന വൻ ആയുധ ശേഖരം പിടികൂടി. സൊമാലിയയിൽ നിന്ന് ഇരുപത് നോട്ടിക്കൽ മൈൽ അകലെയാണ് ആയുധ ശേഖരം പിടികൂടിയത്. സംശയകരമായ സാഹചര്യത്തിൽ കണ്ട ബോട്ട് പരിശോധിക്കവെയാണ് കണ്ടെത്തൽ. കടൽക്കൊള്ളക്കാരുടെ സാന്നിധ്യംഏറെയുള്ള സൊമാലിയൻ മേഖലകളിൽ ഇന്ത്യൻ നാവിക സേന നിരീക്ഷണങ്ങൾ നടത്തിവരികയാണ്. ഐക്യരാഷ്ട്ര സഭസെക്യൂരിറ്റി കൗൺസിൽ റെസല്യൂഷന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ നിരീക്ഷണം നടത്തുന്നത്.ഇതിനിടെ ഏദൻ കടലിടുക്ക് മേഖലയിൽ സംശയകരമായ രീതിയിൽ മത്സ്യബന്ധന ബോട്ട് സേനയുടെ ശ്രദ്ധയിൽപെടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ നാല് എകെ 47 തോക്കുകളും ഒരു മെഷീൻ ഗണ്ണും മറ്റ് വെടിക്കോപ്പുകളും കണ്ടെത്തി. ആയുധങ്ങൾ പിടിച്ചെടുത്തു. ആയുധങ്ങൾ പിടിച്ചെടുത്ത ശേഷം മത്സ്യബന്ധന ബോട്ടിനെ യാത്രതിരിക്കാൻ അനുവദിച്ചുവെന്നാണ് റിപ്പോർട്ടുകൾ. content highlights:Indian navy siezed arms from fishing boatby


from mathrubhumi.latestnews.rssfeed https://ift.tt/2rrgtkW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages