മകന്റെ പന്ത്രണ്ടാം പിറന്നാള്‍ കുടുംബത്തോടൊപ്പം ആഘോഷിക്കണമെന്ന ജയിലില്‍ കഴിയുന്ന പ്രതിയുടെ ആഗ്രഹം സഫലമാക്കി ഷാര്‍ജ പൊലീസ്. പ്രതിയുടെ മകനെയും കുടുംബത്തെയും ഇയാള്‍ കഴിയുന്ന ജയിലിലേക്ക് ക്ഷണിച്ചാണ് ആഘോഷം സംഘടിപ്പിച്ചത്. ഷാര്‍ജ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരായ കേണല്‍ അഹമ്മദ് സഹീല്‍, വനിതാ ജയില്‍ ഡയറക്ടര്‍ കേണല്‍ മോണ സൊറൂര്‍ എന്നിവരും ആഘോഷത്തില്‍ പങ്കെടുത്തു. ഇതിന്റെ ചിത്രവും ഷാര്‍ജ പൊലീസ് സമൂഹമാധ്യമത്തില്‍ പങ്കുവച്ചു.
നിയമം ലംഘിക്കാന്‍ പ്രതികളെ സ്വാധീനിച്ച കാര്യങ്ങളെ ഭാവിയില്‍ തരണം ചെയ്യാന്‍ ഇത്തരത്തിലുള്ള പരിപാടികള്‍ സഹായിക്കും. ശിക്ഷാ കാലാവധി കഴിയുമ്പോള്‍ സാധാരണ ജീവിതത്തിലേക്ക് വരേണ്ടവര്‍ ആണ് പ്രതികള്‍. അതിനാല്‍ അവരുടെ പുനഃരധിവാസത്തിന് ആവശ്യമായ ചെറിയ സഹായങ്ങളാണ് ഇത്തരം പ്രവര്‍ത്തനങ്ങളെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ജയിലില്‍ കഴിയുന്നവരുടെ സാമൂഹിക പുനഃരധിവാസത്തിന് ഷാര്‍ജ പൊലീസ് വലിയ പ്രാധാന്യം നല്‍കുന്നുവെന്നും വ്യക്തമാക്കി. ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതിലൂടെ പ്രതികള്‍ സമൂഹത്തെ കാണുന്ന രീതിയില്‍ മാറ്റമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
from mangalam.com http://bit.ly/2EClz5y
via IFTTT
No comments:
Post a Comment