മകരവിളക്കിനായി നട ഇന്ന് തുറക്കും: ശബരിമലയില്‍ നിരോധനാജ്ഞ ജനുവരി അഞ്ച് വരെ നീട്ടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 30, 2018

മകരവിളക്കിനായി നട ഇന്ന് തുറക്കും: ശബരിമലയില്‍ നിരോധനാജ്ഞ ജനുവരി അഞ്ച് വരെ നീട്ടി

പത്തനംതിട്ട: മകരവിളക്കിനായി നട ഇന്നു തുറക്കാനിരിക്കെ ശബരിമലയില്‍ നിരോധനാജ്ഞ ജനുവരി അഞ്ച് വരെ നീട്ടി. സന്നിധാനം ഉള്‍പ്പെടെ നാലിടങ്ങളിലാണ് നിരോധനാജ്ഞ ഒരാഴ്ച കൂടി നീട്ടി ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവിറക്കിയത്.

ഡിസംബര്‍ 27ന് മണ്ഡലപൂജ കഴിഞ്ഞ് നട അടച്ചശേഷം മകരവിളക്കു പൂജയ്ക്കായി ഞായറാഴ്ച്ച വൈകുന്നേരം അഞ്ചിന് നട തുറക്കും. ഇതേ തുടര്‍ന്നാണ്
പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ നിലനിന്നിരുന്ന നിരോധനാജ്ഞ നീട്ടിയിരിക്കുന്നത്. ശബരിമലയില്‍ അക്രമ സാധ്യത മുന്നില്‍ കണ്ടാണ് ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടുകള്‍ പരിഗണനയിലെടുത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

നിരോധനാജ്ഞ തുടരുന്ന പ്രദേശങ്ങളില്‍ ദര്‍ശനത്തിനോ ശരണം വിളികള്‍ നടത്തുന്നതിനോ തടസ്സമില്ല. എന്നാല്‍ ഈ പ്രദേശങ്ങളില്‍ ആളുകള്‍ കൂട്ടം കൂടുന്നതിനും, നാമജപം നടത്തുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.



from mangalam.com http://bit.ly/2RpfUGV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages