കെ.എസ്.ആര്‍.ടി.സി: പിരിച്ചുവിട്ട കണ്ടക്ടര്‍മാരില്‍ യോഗ്യതയുള്ളവര്‍ക്ക് വീണ്ടും നിയമനം നല്‍കുമെന്ന് ഗതാഗതമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 24, 2018

കെ.എസ്.ആര്‍.ടി.സി: പിരിച്ചുവിട്ട കണ്ടക്ടര്‍മാരില്‍ യോഗ്യതയുള്ളവര്‍ക്ക് വീണ്ടും നിയമനം നല്‍കുമെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ പിരിച്ചുവിട്ട എംപാനല്‍ കണ്ടക്ടര്‍മാരില്‍ യോഗ്യതയുള്ളവര്‍ക്ക് വീണ്ടും നിയമനം നല്‍കുമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. നിയമാനുസൃതമായിത്തന്നെ ഇവരെ നിയമിക്കുന്നതിന് വേണ്ടി പ്രത്യേക സമിതിയെ നിയോഗിക്കും. കെ.എസ്.ആര്‍.ടി.സി എം.ഡിയും ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഉള്‍പ്പെടുന്നതായിരിക്കും സമിതിയെന്ന് അദ്ദേഹം പറഞ്ഞു. താല്‍ക്കാലിക ജീവനക്കാരുടെ വിദ്യാഭ്യാസ രേഖകള്‍ പരിശേധിക്കാനും സമിതിയുടെ
ആദ്യ റിപ്പോര്‍ട്ട് വ്യാഴാഴ്ച്ച സമര്‍പ്പിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.

കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് പിരിച്ചു വിട്ട എംപാനലുകാര്‍ക്ക് പകരം പി.എസ്.സി അഡൈ്വസ് മെമ്മോ നല്‍കിയവര്‍ക്കെല്ലാം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിയമനം നല്‍കാന്‍ ഉത്തരവ് ഇറക്കിയിരുന്നു. കെ.എസ്.ആര്‍.ടിസി.യിലേക്കുള്ള പി.എസ്.സി പരീക്ഷ പാസ്സായവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്. കരാര്‍ ജീവനക്കാരുമായി 4051 പേരുടെ പി.എസ്.സി ലിസ്റ്റ് നിലനില്‍ക്കെ കെ.എസ്.ആര്‍.ടിസി സര്‍വീസ് തുടരുകയായിരുന്നു.

പി.എസ്.സി പരീക്ഷ പാസ്സായിട്ടും ഇതുവരെ തങ്ങള്‍ക്ക് നിയമനം നല്‍കിയിട്ടില്ലെന്ന് ആരോപിച്ച് കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഇതിനടിസ്ഥാനത്തിലാണ് കോടതി ഉത്തരവിറക്കിയത്. ജോലി നഷ്ടപ്പെട്ട ജീവനക്കാരുടെ ലോംഗ് മാര്‍ച്ച് തിരുവനന്തപുരം സെക്രട്ടേറിയേറ്റിന് മുന്നിലാണ് അവസാനിച്ചത്.



from mangalam.com http://bit.ly/2T6rDrd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages