മെൽബൺ: ഓസ്ട്രേലിയക്കെതിരായ ബോക്സിങ് ഡേ ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. അന്തിമ ഇലവനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പരമ്പരയിലെ ആദ്യ മത്സരങ്ങളിൽ നിരാശപ്പെടുത്തിയ ഓപ്പണർമാരായ ലോകേഷ് രാഹുലും, മുരളി വിജയും പ്ലേയിങ് ഇലവനിൽ നിന്ന് പുറത്തായി. മായങ്ക് അഗർവാൾ, രവീന്ദ്ര ജഡേജ, രോഹിത് ശർമ എന്നിവർ ടീമിലേക്ക് തിരിച്ചെത്തി. മായങ്കിന്റെ അരങ്ങേറ്റ മത്സരം കൂടിയാകും മെൽബൺ ടെസ്റ്റ്. ഇന്ത്യയ്ക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിക്കുന്ന 295-ാമത്തെ താരമാണ് മായങ്ക്. മായങ്കിനൊപ്പം രോഹിത് ശർമയോ ഹനുമ വിഹാരിയോ ഇന്നിങ്സ് ഓപ്പൺ ചെയ്യും. അതേസമയം പരിക്കേറ്റ രവിചന്ദ്ര അശ്വിന് മൂന്നാം ടെസ്റ്റും നഷ്ടമാകും. ഉമേഷ് യാദവിനു പകരമാണ് ജഡേജ ഇടംപിടിച്ചത്. ഇന്ത്യൻ ടീം: ഇന്ത്യൻ ടീം: വിരാട് കോലി (ക്യാപ്റ്റൻ), മായങ്ക് അഗർവാൾ, രോഹിത് ശർമ, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ, ഹനുമ വിഹാരി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, ഇശാന്ത് ശർമ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എല്ലാ വർഷവും ക്രിസ്മസ് പിറ്റേന്നു മെൽബണിൽ നടക്കുന്ന ബോക്സിങ് ഡേ ടെസ്റ്റുകളിൽ എതിരാളികളെ തകർത്തെറിഞ്ഞതിന്റെ ചരിത്രമാണ് ഓസീസിന്റേത്. നാലു മത്സര പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിൽ ഇരു ടീമുകളും ഓരോ വിജയം സ്വന്തമാക്കിയതോടെ മെൽബണിലെ മൂന്നാം ടെസ്റ്റിൽ ഉശിരൻ പോരാട്ടം പ്രതീക്ഷിക്കാം. Content Highlights: india drop openers kl rahul murali vijay include ravindra jadeja mayank agarwal for 3rd test
from mathrubhumi.latestnews.rssfeed http://bit.ly/2rRqacu
via
IFTTT
No comments:
Post a Comment