പ്രസാദത്തില്‍ വിഷം കലര്‍ത്തിയതിനു പിന്നില്‍ രണ്ട് സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കം; രണ്ടു പേര്‍ അറസ്റ്റില്‍; കലര്‍ത്തിയത് കീടനാശിനിയെന്ന് സംശയം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 15, 2018

പ്രസാദത്തില്‍ വിഷം കലര്‍ത്തിയതിനു പിന്നില്‍ രണ്ട് സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കം; രണ്ടു പേര്‍ അറസ്റ്റില്‍; കലര്‍ത്തിയത് കീടനാശിനിയെന്ന് സംശയം

മൈസൂരു: കര്‍ണാടകയിലെ ചാമരാജ്‌നഗര്‍ സുലവാദിയില്‍ ക്ഷേത്രത്തില്‍ വിതരണം ചെയ്ത പ്രസാദം കഴിച്ച് 12 പേര്‍ മരിക്കാനിടയായ സംഭവത്തിനു പിന്നിലെ ദുരൂഹത മറനീക്കി പുറത്തുവരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് ശനിയാഴ്ച അറസ്റ്റു ചെയ്തു. അഞ്ചു പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. രണ്ട് സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിന്റെ പേരിലാണ് പ്രസാദത്തില്‍ വിഷം കലര്‍ത്തിയതെന്നും ജില്ലയുടെ ചുമതലയുള്ള മന്ത്രി പുട്ടരംഗ ഷെട്ടി പറഞ്ഞു.

കുറ്റവാളികള്‍ ആരായാലും കര്‍ശന നടപടിയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. പോലീസ് കേസ് അന്വേഷിക്കുകയാണ്. രണ്ടു പേര്‍ അറസ്റ്റിലായി കഴിഞ്ഞു. രണ്ട് ഗ്രൂപ്പുകള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. അതാവും കാരണമെന്ന് താന്‍ കരുതുന്നുവെന്നും മന്ത്രി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പ്രതികരിച്ചു.

കിച്ചു മറാണ്ട ക്ഷേത്രത്തില്‍ വിതരണം ചെയ്ത വിഷം കലര്‍ന്ന പ്രസാദം കഴിച്ച് രണ്ട് കുട്ടികള്‍ അടക്കമാണ് 12 പേര്‍ മരിച്ചത്. 90 ഓളം പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരില്‍ 47 പേരെ കെയര്‍ ആശുപത്രിയിലേക്കും 17 പേരെ ജെ.എസ്.എസ് ആശുപത്രിയിലേക്കും മറ്റുള്ളവരെ മൈസൂരുവിലെ മറ്റ് ആശുപത്രികളിലേക്കും മാറ്റി. പ്രസാദം കഴിച്ച് നിരവധി പക്ഷികളും ചത്തതായി റിപ്പോര്‍ട്ട്.

അതേസമയം, പ്രസാദത്തില്‍ കലര്‍ന്ന വിഷം കീടനാശിനിയാണെന്നും ഡോക്ടര്‍മാര്‍ സംശയിക്കുന്നു. പ്രസാദത്തില്‍ വിഷം എങ്ങനെ കലര്‍ന്നുവെന്ന് കണ്ടെത്താന്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും പോലീസ് പറഞ്ഞു.



from mangalam.com https://ift.tt/2rEIYfe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages