അയോഗ്യതക്ക് കാരണമായ ലഘുലേഖകള്‍ റെയ്ഡില്‍ പിടിച്ചെടുത്തതല്ല; രേഖകളുമായി ഷാജി ഹൈക്കോടതിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 13, 2018

അയോഗ്യതക്ക് കാരണമായ ലഘുലേഖകള്‍ റെയ്ഡില്‍ പിടിച്ചെടുത്തതല്ല; രേഖകളുമായി ഷാജി ഹൈക്കോടതിയില്‍

കൊച്ചി: അഴീക്കോട് എംഎൽഎ കെ.എം.ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കാൻ ഇടയായ വർഗീയപരാമർശങ്ങളടങ്ങിയ ലഘുലേഖകൾ പോലീസ് കണ്ടെടുത്തതല്ലെന്ന് വാദം. ഇതു സംബന്ധിച്ച് കെ.എം.ഷാജി ഹൈക്കോടതിയിൽ ഹർജി നൽകി. പോലീസ് വ്യാജ തെളിവുണ്ടാക്കിയെന്നാരോപിച്ച് വളപട്ടണം എസ്.ഐ ആയിരുന്ന ശ്രീജിത്ത് കോടേരിക്കെതിരെയാണ് ഷാജി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കേസ് കോടതി ചൊവ്വാഴ്ച പരിഗണിക്കും. വർഗീയ പരാമർശമുള്ള ലഘുലേഖ പരാതിക്കാരനായ സിപിഎം നേതാവ് പോലീസ് സ്റ്റേഷനിൽ എത്തിച്ചതാണെന്നാണ് ഷാജിയുടെ ഹർജിയിൽ പറയുന്നത്. വളപട്ടണം പഞ്ചായത്ത് പ്രസിഡന്റായ മനോരമയുടെ വീട്ടിൽ നിന്ന് വർഗീയ പരാമർശമുള്ള നോട്ടീസുകൾ പിടിച്ചെടുത്തെന്നായിരുന്നു എസ്.ഐ ഹൈക്കോടതിയിൽ നൽകിയിരുന്ന മൊഴി. എന്നാൽ എസ്.ഐ വ്യാജമൊഴിയാണ് നൽകിയിരിക്കുന്നതെന്നും, സിപിഎം നേതാവ് എത്തിച്ച നോട്ടീസാണ് എസ്.ഐ മനോരമയുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തുവെന്ന്പറയുന്നതെന്നും ഷാജി ആരോപിക്കുന്നു. എസ്.ഐ കോടതിയിൽ ഹാജരാക്കിയ മഹസറിൽ ഇത്തരത്തിൽ ഒരു ലഘുലേഖ മനോരമയുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തായി രേഖപ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം വാദിക്കുന്നു. ഇത് സ്ഥാപിക്കുന്ന രേഖകളും ഷാജി തെളിവായി ഹൈക്കോടതിയിൽ നൽകിയിട്ടുണ്ട്. ഇതിനിടെ എസ്.ഐ. ശ്രീജിത്ത് കോടേരിയെ ഭീഷണിപ്പെടുത്തിയതിന് കെ.എം.ഷാജിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. Content Highlights:km shaji mla, filed plea in highcourt, si sreejith koderi


from mathrubhumi.latestnews.rssfeed https://ift.tt/2SLP49c
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages