മിന്നലാക്രമണവിവാദം തുടരുന്നു :ഹൂഡയ്ക്ക്‌ പിന്തുണയുമായി റിട്ട. ബ്രിഗേഡിയർ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 10, 2018

മിന്നലാക്രമണവിവാദം തുടരുന്നു :ഹൂഡയ്ക്ക്‌ പിന്തുണയുമായി റിട്ട. ബ്രിഗേഡിയർ

ഗുരുഗ്രാം: സൈനികനീക്കങ്ങളെ രാഷ്ട്രീയവത്കരിക്കുന്നത് നല്ലതല്ലെന്നുപറഞ്ഞ് കേന്ദ്രസർക്കാരിനെ വെട്ടിലാക്കിയ സൈനികോദ്യോഗസ്ഥന് പിന്തുണയുമായി റിട്ട. ബ്രിഗേഡിയർ ബാൽകൃഷ്ണ യാദവ്. മിന്നലാക്രമണത്തിന് നേതൃത്വം നൽകിയ റിട്ട. ലെഫ്. ജനറൽ ഡി.എസ്. ഹൂഡയാണ് മിന്നലാക്രമണം രാഷ്ട്രീയവത്കരിക്കപ്പെട്ടുവെന്ന് കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടത്. ഹൂഡയുടെ പ്രസ്താവനയെ ബഹുമാനിക്കുന്നതായും അഭിനന്ദിക്കുന്നതായും യാദവ് പറഞ്ഞു. എല്ലാ സൈനികനീക്കവും രാഷ്ട്രീയചർച്ചകളുടെ ഭാഗമാകാൻ പാടില്ല. അത് സൈനികരുടെ ആത്മവീര്യം തകർക്കും. മാത്രമല്ല, ഒരുപരിധിവരെ ദേശീയസുരക്ഷയിൽ വിട്ടുവീഴ്ചയാവുകയും ചെയ്യും. സൈനികനീക്കങ്ങളെ സൈന്യത്തിന് വിടുക. ഉറി ആക്രമണത്തിന് പകരംവീട്ടി എന്നുമാത്രമാണ് എല്ലാ ഇന്ത്യക്കാരും ഇതേക്കുറിച്ച് അറിയേണ്ടത്. 2012-ൽ പാകിസ്താനിൽ രണ്ട് സൈനികരുടെ തലയറത്ത സംഭവം രാഷ്ട്രീയപ്പാർട്ടികൾ ചർച്ചയാക്കി. അത് സൈന്യത്തിന്റെ ആത്മവീര്യം തകർത്തു. സമയവും സന്ദർഭവും വന്നപ്പോൾ സൈന്യം അതിന് തിരിച്ചടിക്കുകയായിരുന്നു. ഇവയൊന്നും കേന്ദ്രത്തിനോ പ്രതിപക്ഷത്തിനോ രാഷ്ട്രീയനേട്ടങ്ങൾ കൊയ്യാനുള്ള ചർച്ചയാവാൻ പാടില്ലെന്നും അദ്ദേഹം വിമർശിച്ചു. സാഹചര്യം വന്നാൽ ഇനിയും മിന്നലാക്രമണത്തിന് മടിക്കില്ല -കരസേനാ ഉപമേധാവി ദെഹ്റാദൂൺ: സാഹചര്യം വന്നാൽ ഭീകരർക്കെതിരേ മറ്റൊരു മിന്നലാക്രമണംകൂടി നടത്താൻ മടിക്കില്ലെന്ന് കരസേനാ ഉപമേധാവി ലെഫ്. ജനറൽ ദേവ്രാജ് അൻപു. ഭീകരരുടെ താവളത്തിൽ നടത്തുന്ന മിന്നലാക്രമണം നമ്മുടെ സൈന്യത്തിന്റെ ശക്തിയാണ് കാണിക്കുന്നത്. ശത്രു നമ്മളെ വെല്ലുവിളിക്കുകയാണെങ്കിൽ അത് ഒരിക്കൽക്കൂടി ചെയ്യാൻ നാം മടിക്കില്ലെന്നും ദെഹ്റാദൂണിൽ നടന്ന സൈനികച്ചടങ്ങിനിടെ അദ്ദേഹം പറഞ്ഞു. സൈനികനീക്കങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തത്തെക്കുറിച്ചുള്ള ചോദ്യത്തിന്, ഇതുമായി ബന്ധപ്പെട്ട് വിവിധവശങ്ങൾ പരിശോധിച്ചുവരികയാണെന്നും പാക്, ചൈന അതിർത്തികളിലെ സാഹചര്യം വ്യത്യസ്തമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. contenthighlights:Rt brigade supports Hooda,surgical strike


from mathrubhumi.latestnews.rssfeed https://ift.tt/2Qqum1X
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages