കോട്ടയം: മംഗളം മുന്‍ ഫോട്ടോഗ്രാഫര്‍ എസ്.ഹരിശങ്കര്‍ അന്തരിച്ചു. വീഴ്ചയില്‍ തലച്ചോറിന് ക്ഷതമേറ്റതിനെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. മൂന്ന് ദിവസമായി അബോധാവസ്ഥയിലായിരുന്നു. കോട്ടയം പനച്ചിക്കാട് സ്വദേശിയാണ്. നാളെ രാവിലെ (വെള്ളിയാഴ്ച) ഒന്‍പതു മണിക്ക് കോട്ടയം പ്രസ്ക്ലബ് മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. സംസ്‌കാരം മൂന്നു മണിക്ക്.
ആര്‍ട്ടിസ്റ്റ് ശങ്കരന്‍കുട്ടിയുടെ മകനായ ഹരിശങ്കറിന് കലാപാരമ്പര്യം സ്വതസിദ്ധമായിരുന്നു. 1989 ല്‍ മംഗളം ദിനപത്രത്തിന്റെ പ്രാരംഭ കാലയളവില്‍ തന്നെ ലേഔട്ട് ആര്‍ട്ടിസ്റ്റായി കരിയര്‍ ആരംഭിച്ച ഹരിശങ്കറിലെ ഫോട്ടോഗ്രാഫറെ കണ്ടെടുക്കുന്നത് പത്രപ്രവര്‍ത്തനരംഗത്തെ കുലപതികളില്‍ ഒരാളായ ജോയ് തിരുമൂലപുരമാണ്. ന്യൂസ് ഫോട്ടോഗ്രാഫറായി തുടങ്ങിയ ഹരിശങ്കര്‍ മൂന്ന് പതിറ്റാണ്ടു കാലം ഈ മേഖലയില്‍ സമാനതകളില്ലാത്ത സേവനം കാഴ്ചവച്ചു.
ന്യൂസ് ഫോട്ടോഗ്രഫിക്കൊപ്പം മാഗസിന്‍ ജേണലിസത്തിലും ഹരി വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. മംഗളം വാരിക, കന്യക ദ്വൈവാരിക, ലിവ് ഇന്‍ സ്‌റ്റെല്‍ ത്രൈമാസിക എന്നിങ്ങനെ വിവിധ ശ്രേണിയിലുളള പ്രസിദ്ധീകരണങ്ങളില്‍ ഇക്കാലയളവില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. ഹരിയുടെ കയ്യൊപ്പ് പതിഞ്ഞ കവര്‍ചിത്രങ്ങള്‍ അക്കാലത്ത് ഏറെ ശ്രദ്ധേയമായിരുന്നു. കവര്‍ ചിത്ര ഷൂട്ടിനിടയിലാണ് അദ്ദേഹം തന്റെ ജീവിതപങ്കാളിയായ തമന്ന റൂബിയെയും കണ്ടെത്തുന്നത്. മികച്ച ന്യൂസ് ഫോട്ടോഗ്രാഫര്‍ക്കുളള വിക്ടര്‍ ജോര്‍ജ് സ്മാരക അവാര്‍ഡ് ഉള്‍പ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
from mangalam.com https://ift.tt/2EFbLsA
via IFTTT
No comments:
Post a Comment