ന്യൂഡൽഹി: സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര 'ബാഹ്യസ്വാധീനത്തിനു' വഴങ്ങിയാണ് പ്രവർത്തിച്ചിരുന്നതെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ്. നവംബർ 30-ന് സുപ്രീംകോടതി ജഡ്ജി സ്ഥാനത്തുനിന്നു വിരമിച്ച അദ്ദേഹം തിങ്കളാഴ്ച പി.ടി.ഐ. വാർത്താ ഏജൻസിയോടു സംസാരിക്കവേയാണ് ആരോപണമുന്നയിച്ചത്. സുപ്രീംകോടതിയിലെ പ്രവർത്തനങ്ങൾ ശരിയായ ദിശയിലല്ലെന്നു ചൂണ്ടിക്കാട്ടി ജനുവരി 12-ന് വാർത്താ സമ്മേളനം വിളിച്ച നാലു സുപ്രീംകോടതി ജഡ്ജിമാരിൽ ഒരാളാണ് കുര്യൻ ജോസഫ്. ജസ്റ്റിസ് ചെലമേശ്വർ, ഇപ്പോഴത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, മദൻ ബി. ലോകുർ എന്നിവരാണ് വാർത്താസമ്മേളനത്തിൽ പങ്കെടുത്ത മറ്റുള്ളവർ. “ചീഫ് ജസ്റ്റിസ് പ്രവർത്തിച്ചിരുന്നത് ചില ബാഹ്യസ്വാധീനങ്ങൾക്കു വഴങ്ങിയാണെന്നതിൽ സംശയമില്ല. പുറത്തുനിന്നാരോ അദ്ദേഹത്തെ നിയന്ത്രിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭരണത്തിൽ അത് പ്രകടമായിരുന്നു. സ്വതന്ത്രമായല്ല അദ്ദേഹം തീരുമാനമെടുത്തത്. പത്രസമ്മേളനത്തിനുശേഷം ദീപക് മിശ്രയുടെ കീഴിൽ പ്രവർത്തനങ്ങൾ മെച്ചപ്പെട്ടിരുന്നു. ഇപ്പോൾ രഞ്ജൻ ഗൊഗോയിയുടെ കീഴിലും സുപ്രീംകോടതിയുടെ പ്രവർത്തനം നന്നാവുന്നുണ്ട്. ബാഹ്യസ്വാധീനത്തെക്കുറിച്ച് വാർത്താസമ്മേളനത്തിനു മുമ്പുതന്നെ ദീപക് മിശ്രയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു” -കുര്യൻ ജോസഫ് പറഞ്ഞു. ആരോപണത്തിന്റെ അടിസ്ഥാനം എന്താണെന്നുള്ള ചോദ്യത്തിന് തനിക്കൊപ്പം വാർത്താസമ്മേളനം വിളിച്ച ജഡ്ജിമാരുടെയെല്ലാം കാഴ്ചപ്പാട് ഇതാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം, ബാഹ്യശക്തി ആരാണെന്നോ ഏതൊക്കെ കേസുകളിലാണ് സ്വാധീനമുണ്ടായതെന്നോ വ്യക്തമാക്കാൻ അദ്ദേഹം തയ്യാറായില്ല. ഏതെങ്കിലും പ്രത്യേക കേസിൽ രാഷ്ട്രീയപ്പാർട്ടിയോ സർക്കാരോ സ്വാധീനിച്ചോ എന്ന ചോദ്യത്തിന് സ്വാധീനമുണ്ടായിയെന്നത് ജഡ്ജിമാരുടെ നിരീക്ഷണമാണ്, ഒരു പ്രത്യേക കേസ് എടുത്തു പറയേണ്ടതില്ല, ഇക്കാര്യവുമായി മുന്നോട്ടു പോകാൻ ആഗ്രഹിക്കുന്നില്ലെന്നും കുര്യൻ ജോസഫ് പറഞ്ഞു. അന്വേഷിക്കണമെന്ന് കോൺഗ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബി.ജെ.പി. പ്രസിഡന്റ് അമിത് ഷായുടെയും ജുഡീഷ്യറിയിലുള്ള ഇടപെടലുകളെക്കുറിച്ച് പാർലമെന്റ്, ജുഡീഷ്യൽ സമിതികൾ സ്വതന്ത്രമായി അന്വേഷണം നടത്തണമെന്ന് കോൺഗ്രസ്. ഇന്ത്യയുടെ സ്വതന്ത്ര ജുഡീഷ്യൽ സംവിധാനത്തിൽ രാഷ്ട്രീയ ഇടപെടലുകളാണിപ്പോൾ നടക്കുന്നത്. ഇതിനുള്ള തെളിവുകൾ പുറത്തുവന്നതായി കോൺഗ്രസ് വക്താവ് അഭിഷേക് സിങ്വി വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിരമിച്ച സുപ്രീംകോടതി ജസ്റ്റിസ് കുര്യൻ ജോസഫ്, ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ കീഴിൽ സുപ്രീം കോടതി ശരിയായ ദിശയിലായിരുന്നില്ലെന്ന് പറഞ്ഞത് ചൂണ്ടിക്കാട്ടിയ സിങ്വി, മോദി സർക്കാരിന്റെ കാലത്ത് ജഡ്ജി നിയമനത്തിലുൾപ്പെടെ രാഷ്ട്രീയ ഇടപെടൽ നടന്നതായി ആരോപിച്ചു. ഒറ്റയാൾക്കു വേണ്ടി കറങ്ങുന്ന സംവിധാനമാണിപ്പോൾ കേന്ദ്രത്തിലെന്ന് മോദിയുടെ പേരു പറയാതെ സിങ്വി പറഞ്ഞു. ഇതേക്കുറിച്ച് പ്രധാനമന്ത്രിയും ബി.ജെ.പി. പ്രസിഡന്റും ഉടൻ ഉത്തരം പറയണം. പുറത്തു നിന്നുള്ള ഇടപെടലില്ലാതെ പാർലമെന്റ്, ജുഡീഷ്യൽ സമിതികൾ ഇതേക്കുറിച്ച് വെവ്വേറെ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. content highlights;SC wasnt going in right direction under CJI Dipak Misra: Justice Kurien Joseph
from mathrubhumi.latestnews.rssfeed https://ift.tt/2BPnnqc
via
IFTTT
No comments:
Post a Comment