ന്യൂഡൽഹി:കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. വ്യാഴാഴ്ച പ്രമുഖ ഇംഗ്ലീഷ് ദിനപ്പത്രത്തിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിനെതിരെയാണ് ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന്പരാതി നൽകിയത്. വെള്ളിയാഴ്ചയാണ് രാഹുലിനെതിരെ നടപടിയെടുക്കാനാവശ്യപ്പെട്ട് ബിജെപി കമ്മീഷനെ സമീപിച്ചത്. രാഹുൽ പണം നൽകിയാണ് അഭിമുഖം പ്രസിദ്ധീകരിച്ചതെന്നുംതെലങ്കാനയിലേയും രാജസ്ഥാനിലേയും തിരഞ്ഞെടുപ്പ് ദിവസത്തിന് തൊട്ടു മുമ്പായി വോട്ടർമാരെ സ്വാധീനിക്കുന്നതിനും വേണ്ടിയാണ് അഭിമുഖം പ്രസിദ്ധീകരിച്ചതെന്നും ബിജെപി ആരോപിച്ചു. വെള്ളിയാഴ്ചയായിരുന്നു ഈ രണ്ട് സംസ്ഥാനങ്ങളിലും നിയമസഭാതിരഞ്ഞെടുപ്പ് നടന്നത്. കേന്ദ്ര മന്ത്രിമാരായ ജെ പി നഡ്ഡ, മുഖ്താർ അബ്ബാസ് നഖ്വി, ബിജെപി മാധ്യമവിഭാഗത്തലവൻ അനിൽ ബലൂനി എന്നിവരാണ് അഭിമുഖത്തിന്റെ പകർപ്പ് ഉൾപ്പെടെ കമ്മീഷനിൽ പരാതി നൽകിയത്. തിരഞ്ഞെടുപ്പു ചട്ടങ്ങളുടെ ലംഘനമാണിതെന്നും വോട്ടെടുപ്പിനു 48 മണിക്കൂർ സമയം വോട്ടർമാരെ സ്വാധീനിക്കുന്ന തരത്തിലുള്ളതൊന്നും പ്രസിദ്ധീകരിക്കാൻ പാടില്ലയെന്നും പരാതി നൽകിയ ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ നഖ്വി പറഞ്ഞു. രാഹുലിനെതിരെയും കോൺഗ്രസ് പാർട്ടിക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലും ബിജെപിക്ക് പ്രതികൂലാവസ്ഥയാണെന്നും കോൺഗ്രസ് അധികാരത്തിലെത്തുമെന്നും തിരഞ്ഞെടുപ്പ്പൂർവ സർവേ സൂചന നൽകുന്നുവെന്ന് രാഹുൽ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇത് വോട്ടർമാർക്ക് ആശയക്കുഴപ്പം സൃഷ്ടിക്കാനിടയാക്കുന്നതാണെന്നും ഇത്തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും ബിജെപി ആരോപിക്കുന്നു. Content Highlights: BJP approaches EC; accuses Rahul Gandhi of using paid news to influence voters, BJP,Rahul Gandhi
from mathrubhumi.latestnews.rssfeed https://ift.tt/2G6gYew
via
IFTTT
No comments:
Post a Comment