തൃശ്ശൂർ:എസ്. കലേഷിനോടു മാത്രമല്ല, പൊതുസമൂഹത്തോടും മാപ്പ് പറയുന്നുവെന്ന്ദീപാ നിശാന്ത്. പൊതുസമൂഹത്തിൽ ഇടപെടുന്ന വ്യക്തി എന്ന നിലയിലും അധ്യാപിക എന്ന നിലയിലും തനിക്ക് വലിയ പിഴവാണ് സംഭവിച്ചതെന്ന് ദീപാ നിശാന്ത് മാതൃഭൂമി.കോമിനോട് പറഞ്ഞു. എസ്. കലേഷിന്റെ കവിത തനിക്കു നൽകിയത് എം.ജെ.ശ്രീചിത്രനാണ്. അദ്ദേഹത്തിന്റെ സൃഷ്ടിയാണ് എന്ന് തെറ്റിധരിപ്പിച്ചതിനാൽ സംഭവിച്ചതാണ്. അയാൾ ഇത്തരത്തിൽ പലരേയും തെറ്റിധരിപ്പിച്ചിട്ടുണ്ട് എന്ന് അറിയാൻ കഴിഞ്ഞു. ഇക്കാര്യത്തിൽ ജാഗ്രതക്കുറവ് സംഭവിച്ചു. അത് സംഭവിക്കാൻ പാടില്ലാത്തതായിരുന്നുവെന്നും കുറ്റബോധമുണ്ടെന്നും ദീപാ നിശാന്ത് പറഞ്ഞു. ഈ സംഭവത്തോടെ നൈതികതയെ കുറിച്ച് വിദ്യാർത്ഥികളോട് സംസാരിക്കാൻ യോഗ്യതയില്ലാതായി. എങ്കിലും വിദ്യാർഥി സമൂഹം പൂർണമായും എന്റെ കൂടെയുണ്ട്. എഴുത്തുകാരി എന്ന നിലയില്ല, ടീച്ചർ എന്ന നിലയിലാണ് ഇടപെടുന്നതെന്നും ഈ വിഷയങ്ങൾ തങ്ങളെ ബാധിക്കില്ലെന്നും വിദ്യാർഥികൾ പറഞ്ഞതായി അറിയാൻ കഴിഞ്ഞു. ഡിപ്പാർട്ട്മെന്റിലെ അധ്യാപകരുടെ മാനസികവും വൈകാരികവുമായ പിന്തുണയും ഒപ്പമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. കലേഷിന്റെ കവിത എ.കെ.പി.സി.ടി.എ.യുടെ സർവ്വീസ് മാഗസിനിൽ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ തുടരുന്നതിനിടെയാണ് ദീപാ നിശാന്തിന്റെ പ്രതികരണം. നേരത്തെ തന്നെ ദീപാ നിശാന്ത് കലേഷിനോട് മാപ്പ് പറഞ്ഞിരുന്നു. Content Highlights:Deepa Nisanth, Poetry plagiarism, s kalesh
from mathrubhumi.latestnews.rssfeed https://ift.tt/2FXFJJS
via
IFTTT
No comments:
Post a Comment